
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി ഒരുക്കിയ ചിത്രം 'ഭരതനാട്യം 2: മോഹനിയാട്ടം' തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ഒടിടിയിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗമായ ഭരതനാട്യത്തിന് ശേഷം രണ്ടാം ഭാഗവുമായെത്തുമ്പോൾ പ്രേക്ഷകർ വലിയ രീതിയിലാണ് ചിത്രടാതെ ആഘോഷിച്ചത്. ആദ്യ ഭാഗത്തിന് തിയേറ്ററിൽ വലിയ രീതിയിൽ സാമ്പത്തിക വിജയമുണ്ടാക്കാൻ സാധിച്ചിരുന്നില്ലെങ്കിലും ഒടിടിയിൽ വലിയ രീതിയിലുള്ള പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ഭരതനാട്യം 2 മോഹനിയാട്ടം കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടാണ് ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെടുന്നത്.
സൈജു കുറുപ്പ്, ബേബി ജീൻ, കലാരഞ്ജിനി, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്. ഡാർക്ക് കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മറ്റ് സിനിമകളുടെ റഫറൻസുകൾ ശ്രദ്ധേയമായ രീതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴാം അറിവ്, കൂലി, ദൃശ്യം, വെട്ടം, ദശരഥം, ഹൃദയം, അനിയത്തിപ്രാവ്, വേഷം തുടങ്ങീ ചിത്രങ്ങളിലെ റഫറൻസുകളാണ് ചിത്രത്തിൽ രസകരമായി സംവിധായകൻ ഉൾച്ചേർത്തിരിക്കുന്നത്. പലപ്പോഴും സിനിമകളിൽ ഇത്തരം റഫറൻസുകൾ ഉൾപ്പെടുത്തുമ്പോൾ അരോചകമായി തോന്നുമ്പോഴാണ് മോഹനിയാട്ടത്തിൽ അത് ഗംഭീരമായി ചെയ്തിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.
തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്ന്‍മെന്‍റ്സിന്‍റെയും ബാനറുകളില്‍ ചിത്രം നിർമ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, നിസ്‌താർ സേട്ട്, ശ്രീരേഖ, അന്തരിച്ച നടൻ സന്തോഷ് ഗുരുവായൂർ എന്നിവാരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ പ്രദീപ്, ഛായാഗ്രഹണം ബബ്ലു അജു, ചിത്രസംയോജനം ഷഫീഖ് വി ബി, സംഗീതം ഇലക്ട്രോണിക് കിളി, കലാസംവിധാനം ദിൽജിത് എം ദാസ്, ശബ്ദസംവിധാനം ധനുഷ് നായനാർ, ശബ്ദമിശ്രണം വിപിൻ നായർ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, ചമയം മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാൻ കെ എം, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, സ്റ്റിൽസ് വിഷ്ണു എസ് രാജൻ, മോഷൻ പോസ്റ്റർ ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പിആർ ഒ: എ എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്ടെന്റ് ഡിസൈൻ പപ്പറ്റ് മീഡിയ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ