അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന മകൻ, ഡാർക്ക്‌ കോമഡിയുമായി രൂപേഷ് പീതാംബരൻ; 'ഭാസ്കരഭരണം' റിലീസിനൊരുങ്ങുന്നു;

Published : Aug 23, 2026, 08:46 AM IST
Bhaskarabharanam

Synopsis

ച്ഛനെ കൊല്ലാൻ അമ്മയും മകനും ഉൾപ്പെടെയുള്ളവർ പദ്ധതിയിടുന്ന ടീസർ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുതിയൊരു സിനിമാനുഭവമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. ചിത്രം വിതരണം ചെയ്യുന്നത് ഗുഡ് ഫെല്ലാസാണ്.

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഭാസ്കരഭരണം. ചിത്രത്തിൻറെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അമ്മയും മകനും വീട്ടിലെ ജോലിക്കാരൻ വരെ അച്ഛനെ കൊല്ലാൻ പദ്ധതി ഇടുന്ന രസകരമായ സംഭവങ്ങളാണ് ടീസറിൽ കാണിക്കുന്നത്. മലയാളത്തിലെ പുതിയൊരു ജോണർ ഷിഫ്റ്റിംഗ് ആയിരിക്കും ഈ സിനിമയെന്നാണ് ടീസർ കണ്ട പ്രേക്ഷകർ വിലയിരുത്തുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരൻ തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെ സംവിധായക കുപ്പായം അണിയുന്നത്. പിന്നീട് ഒരു മെക്സിക്കൻ അപാരത പോലെയുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായും രൂപേഷ് പീതാംബരൻ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്.

അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച ഒരു മകൻ്റെ കഥയാണ് ചിത്രം പറയുന്നത്. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത് . ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വാന്തമാക്കിയിരിക്കുന്നത് പനോരമ മ്യൂസിക് ആണ്.രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ. ഉമ കുമാരപുരമാണ് കാമറ കൈകാര്യം ചെയ്യുന്നത്. റഷിൻ അഹമ്മദ് എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുന്നു. സംഭവം അധ്യായം ഒന്നിന് ശേഷം ഗോഡ് വിൻ തോമസ് ആണ് മ്യൂസിക് ചെയ്യുന്നത്. കലാസംവിധാനം ; ദുന്തു രഞ്ജിവ് രാധ. ചിത്രം വിതരണം ചെയ്യുന്നത് ഗുഡ് ഫെല്ലാസ്. പി ആർ ഓ ; ഐശ്വര്യ രാജ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന 'മഹാവീർ കർണ' റിലീസിനൊരുങ്ങുന്നു;
ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ'; തിരുവോണ നാളിൽ മലയാളികൾക്ക് വൻ സർപ്രൈസ്