ഭാവന നായികയായി ഇൻസ്പെക്ടര്‍ വിക്രം, ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Jan 27, 2021, 02:37 PM IST
ഭാവന നായികയായി ഇൻസ്പെക്ടര്‍ വിക്രം, ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

ഭാവന നായികയാകുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും അന്യഭാഷയില്‍ മികച്ച കഥാപാത്രവുമായി എത്തുകയാണ് ഭാവന. ഭാവനയുടെ കഥാപാത്രത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഇത്. ഭാവന നായികയാകുന്ന കന്നഡ സിനിമയായ ഇൻസ്‍പെക്ടര്‍ വിക്രമത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത. ഭാവന തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്. പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. ഭാവനയുടെ കഥാപാത്രത്തിന് മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. പ്രജ്വല്‍ ദേവ്‍രാജിന്റെ ജോഡിയായിട്ടാണ് ഭാവന ചിത്രത്തില്‍.

രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

ദര്‍ശൻ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും