'ഭീഷ്‍മ പര്‍വ്വം' തിരക്കഥാകൃത്ത് സംവിധായകനാവുന്നു; ആദ്യ ചിത്രം നിര്‍മ്മിക്കുന്നത് 'ജയ ഹേ' നിര്‍മ്മാതാക്കള്‍

By Web TeamFirst Published Mar 31, 2023, 7:29 PM IST
Highlights

കുമ്പളങ്ങി നൈറ്റ്സില്‍ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്

ഭീഷ്‍മ പര്‍വ്വം എന്ന അമല്‍ നീരദ് ചിത്രത്തിന്‍റെ സഹരചയിതാവ് ദേവദത്ത് ഷാജി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ജാനെമന്‍, ജയ ജയ ജയ ജയ ഹേ എന്നീ വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാ ചിയേഴ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വികൃതി എന്ന ചിത്രവും ഈ ബാനര്‍ ആണ് നിര്‍മ്മിച്ചത്. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും ദേവദത്ത് ഷാജിയാണ് ഒരുക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഭീഷ്‍മ പര്‍വ്വത്തില്‍ സഹരചയിതാവ് ആയിരുന്നത് കൂടാതെ കുമ്പളങ്ങി നൈറ്റ്സില്‍ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിലെ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ബാനര്‍ ആണ് ചിയേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്. ചെയ്ത മൂന്ന് ചിത്രങ്ങളും പ്രമേയത്തില്‍ വ്യത്യസ്തതയുമായി എത്തിയവയായിരുന്നു. ഇതില്‍ ജാനെമനും ജയ ജയ ജയ ജയ ഹേയും വന്‍ ജനപ്രീതിയും ഉയര്‍ന്ന ബോക്സ് ഓഫീസ് വിജയവും നേടി.

അതേസമയം മമ്മൂട്ടിയുടെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ഭീഷ്മ പര്‍വ്വം. ബിഗ് ബി എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ചിത്രത്തിന് കൊടുത്തത്. പ്രേക്ഷകപ്രതീക്ഷകള്‍ക്ക് ഒപ്പം എത്തിയതോടെ മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്.  അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍ ആണ് രചിച്ചത്. അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍, ആനന്ദ് സി ചന്ദ്രന്‍ ആയിരുന്നു ഛായാഗ്രാഹകന്‍. 

ALSO READ : 1000 കോടിയിലും നില്‍ക്കില്ല പഠാന്‍ കളക്ഷന്‍; ഒടിടി റിലീസിനു പിന്നാലെ ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക റിലീസ്

click me!