
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് ദീപന്‍ മുരളി. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്റെ മത്സരാര്‍ത്ഥി കൂടെയായ ദീപന്‍, ശേഷം നിരവധി ടെലിവിഷന്‍ ഷോകളില്‍ അവതാരകനായി എത്തി. ബിഗ്ഗ് ബോസിന് ശേഷം ദീപന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഭാര്യ മായയെയും മക്കളുമെല്ലാം പ്രേക്ഷകര്‍ക്കും പരിചയമാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇപ്പോഴിതാ, സീരിയൽ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദീപൻ.
മരിക്കുന്നതിന് മുൻപ് തന്റെ വിവാഹം കാണണം എന്ന അമ്മയുടെ ആഗ്രഹത്താൽ ആണ് അന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ അമ്മയ്ക്ക് ആ വിവാഹം കാണാൻ ഭാഗ്യമുണ്ടായില്ലെന്നും ദീപൻ പറയുന്നു.'ഞാൻ അക്കാദമിയിൽ പഠിക്കുന്ന സമയത്താണ് മായയെ പരിചയപ്പെടുന്നത്. അവിടെ ആദ്യമായി ജോലി തേടി വന്നൊരു കുട്ടി ആയിരുന്നു. ആദ്യം എന്നെ ഇഷ്‍ടപ്പെടുകയായിരുന്നു. ഞങ്ങളോടൊപ്പം വർക്ക് ചെയ്യുന്ന ഒരാളോട് എന്നെ കല്യാണം കഴിക്കാൻ ഇഷ്‍ടമുണ്ടെന്ന് പറഞ്ഞു, നിനക്ക് നോക്കിക്കൂടെ എന്ന് പറയുന്നത്. അപ്പോഴാണ് എന്റെ മനസ് ചാഞ്ചല്യപ്പെട്ട് ഒരു ഇഷ്‍ടത്തിലേക്ക് വന്നത്.
ഇടയ്ക്ക് ഞങ്ങൾ ബ്രേക്കപ്പാകുകയും ചെയ്‍തു. ഏകദേശം രണ്ടു വർഷക്കാലം ബ്രേക്കപ്പിൽ ആയിരുന്നു. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ബ്രേക്കപ്പ് സമയത്തും ഞങ്ങളുടെ സൗഹൃദം അങ്ങനെ നിലനിന്നിരുന്നു, ദീപൻ പറഞ്ഞു.
'പിന്നീട് എന്റെ അമ്മയുടെ മരണത്തിന്റെ ആ സമയത്താണ് ഞങ്ങൾ കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചത് എന്നും ദീപൻ പറയുന്നു. 2018ല്‍ ആണ് ദീപന്റെയും മായയുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെയാണ് ദീപന്‍ ബിഗ് ബോസില്‍ എത്തിയത്. ബാങ്കര്‍ കൂടെയായ മായയെ കുറിച്ച് തന്നെയാണ് ഷോയില്‍ ദീപന്‍ മുരളി അധികവും സംസാരിച്ചിരുന്നത്.
Read More: പ്രിയങ്ക ചോപ്രയുടെ സീരീസ് 'സിറ്റഡല്‍', ട്രെയിലര്‍ പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ