പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്

Published : Feb 13, 2026, 10:42 PM IST
Bhishmar directed by East Coast Vijayan

Synopsis

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു. Bhishmar directed by east coast vijayan latest update

പ്രണയദിനത്തിൽ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. നിഷ്കളങ്കതയുടെയും പരിശുദ്ധിയുടെയും അനുരാഗസങ്കൽപ്പമായി മാറിയ ‘നിനക്കായ്’, ആദ്യാനുഭവങ്ങളുടെ അപൂർവ്വ രാഗങ്ങളായി മനസ്സിൽ മുഴങ്ങിയ ‘ആദ്യമായ്’, ഹൃദയരാഗങ്ങളുടെ സ്നേഹഗീതങ്ങളായി നമ്മൾ താലോലിച്ച ‘ഓർമ്മക്കായ്’, അനുരാഗത്തിന്റെ ആത്മഗീതങ്ങളായി നമ്മൾ ഏറ്റുവാങ്ങിയ ‘സ്വന്തം’… സ്നേഹലാളനങ്ങളുടെ ആത്മരാഗങ്ങളായി ഓർമ്മചെപ്പിൽ സൂക്ഷിച്ച ‘ഇനിയെന്നും’, അനുരാഗസന്ദേശങ്ങളുടെ അനശ്വരഗാനങ്ങളായി നെഞ്ചേറ്റിയ ‘എന്നെന്നും’, പ്രണയാനുഭവങ്ങളുടെ മധുരമാം ഓർമ്മകളുമായി ‘വീണ്ടും’…

നമ്മുടെ പ്രണയസങ്കൽപ്പങ്ങൾക്ക് പുത്തൻ ചിറകുകൾ നൽകിയ ഈസ്റ്റ് കോസ്റ്റ് വിജയൻ സിനിമസംവിധാനത്തിലേക്ക് കടന്നപ്പോഴും നമുക്ക് ലഭിച്ചത് അനവധി സൂപ്പർഹിറ്റ് പ്രണയഗാനങ്ങൾ.ഇതാ മറ്റൊരു പ്രണയദിനത്തിൽ അദ്ദേഹം സംവിധാനം ചെയ്യുന്ന ഭീഷ്മർ എന്ന ചിത്രത്തിലെ ‘ഇത്തിരി പോന്നൊരു’ എന്ന ഗാനം ജനഹൃദയങ്ങളിലേക്ക്. ഈ ക്യാമ്പസ് പ്രണയ ഗാനം പ്രണയദിന സമ്മാനമായാണ് ഭീഷ്മർ ടീം പുറത്തിറക്കുന്നത്.ബി.കെ. ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം. അനില രാജീവാണ് ഗായിക.

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന താരങ്ങൾ

ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭീഷ്മർ. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഭീഷ്മർ സ്വന്തമാക്കുന്നു. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

ദിവ്യ പിള്ളയും അമ്മേരയും നായികമാരായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നു. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജും കെ. എ. ലത്തീഫും ഈണം നൽകിയ അഞ്ച് ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ വരികൾ രചിച്ചിരിക്കുന്നു.

കലാസംവിധാനം: ബോബൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതന്‍, VFX: നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ ശില്പികൾ. സജിത്ത് കൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ ഭീഷ്മർ മാർച്ചിൽ പ്രദർശനത്തിന് എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

അടിപട പൂരവുമായി ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; റാപ്പർ ചന്ദൻ ഷെട്ടി ചത്രം ഫെബ്രുവരി 20ന്
മോളിവുഡ് ഇതുവരെ കാണാത്ത 'കുപ്രസിദ്ധ' പ്രൊമോഷൻ; സൈജു കുറുപ്പിന്റെ 'മോഹിനിയാട്ടം ചർച്ചയാകുന്നു'