ഷൂട്ടിങ്ങിനെത്തിയ നടിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണവുമായി പൊലീസ്

Published : Mar 26, 2023, 05:05 PM IST
ഷൂട്ടിങ്ങിനെത്തിയ നടിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണവുമായി പൊലീസ്

Synopsis

ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്താണ് അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. ശനിയാഴ്ച രാത്രിയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ ഷെയർ ചെയ്തിരുന്നു.

വാരാണസി: ഭോജ്പുരി നടി ആകാൻക്ഷ ദുബെയെ വാരണാസിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സാരാനാഥ് ഏരിയയിലെ ഹോട്ടൽ മുറിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു. മരണവിവരം വീട്ടുകാരെ അറിയിച്ചെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് ആകാൻക്ഷ.

ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്താണ് അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. ശനിയാഴ്ച രാത്രിയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ ഷെയർ ചെയ്തിരുന്നു. വാലന്റൈൻസ് ദിനത്തിൽ നടൻ സമർ സിങ്ങുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മ്യൂസിക് വീഡിയോ ആയ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടി മരിച്ചത്. മേരി ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി (ഭോജ്‌പുരി), വീരോൺ കെ വീർ, ഫൈറ്റർ കിംഗ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്