വീണ്ടും പൊലീസ് വേഷത്തില്‍ നിറഞ്ഞാടാന്‍ തബു; 'ഭോലാ' ഫസ്റ്റ് ലുക്ക്

Published : Jan 17, 2023, 12:51 PM IST
വീണ്ടും പൊലീസ് വേഷത്തില്‍ നിറഞ്ഞാടാന്‍ തബു; 'ഭോലാ' ഫസ്റ്റ് ലുക്ക്

Synopsis

തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം

മൂന്ന് പതിറ്റാണ്ട് ആയി ഒരു മികച്ച അഭിനേത്രിയെന്ന തന്‍റെ സ്ഥാനത്തിന് ഇടര്‍ച്ചകളൊന്നും വരുത്താത്ത താരമാണ് തബു. ദൃശ്യം 2, കുത്തെ എന്നിവയാണ് തബുവിന്‍റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചിത്രങ്ങള്‍. ദൃശ്യം 2 ല്‍ മുന്‍ ഐജി ആയിരുന്നെങ്കില്‍ കുത്തെയില്‍ ഒരു പൊലീസ് കഥാപാത്രമായിരുന്നു അവരുടേത്. ഇപ്പോഴിതാ തന്‍റേതായി അടുത്ത് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിലും കാക്കിയണിഞ്ഞാണ് തബു എത്തുന്നത്. അജയ് ദേവ്‍ഗണ്‍ നായകനാവുന്ന ഭോലാ ആണ് ചിത്രം.

തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം. ലോകേഷ് കനകരാജിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്ത ചിത്രത്തില്‍ കാര്‍ത്തി ആയിരുന്നു നായകന്‍. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രത്തിന്‍റെ സംവിധാനവും.അജയ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോലാ. യു മേം ഓര്‍ ഹം, ശിവായ്, റണ്‍വേ 34 എന്നിവയാണ് അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അമല പോളിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ALSO READ : 'അമല്‍ കൊണ്ടുവന്നത് ഫോര്‍ ബ്രദേഴ്സിന്‍റെ സിഡി'; 'ബിഗ് ബി' സംഭവിച്ചതിനെക്കുറിച്ച് മമ്മൂട്ടി

ദൃശ്യം 2 നു ശേഷം അജയ് ദേവ്ഗണും തബുവും ഒന്നിക്കുന്ന ചിത്രവുമാണ് ഭോലാ. നവംബര്‍ 18 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നുമാണ്. 230 കോടിയില്‍ ഏറെയാണ് ചിത്രം സ്വന്തമാക്കിയത്. ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ പണംവാരി പടങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ദൃശ്യം 2.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ