Bhool Bhulaiyaa 2 : 'ആര്‍ആര്‍ആറു'മായി ഏറ്റുമുട്ടാനില്ല; 'ഭൂൽ ഭൂലയ്യ 2'ന്റെ റിലീസ് മാറ്റി

Web Desk   | Asianet News
Published : Feb 03, 2022, 11:43 AM ISTUpdated : Feb 03, 2022, 11:44 AM IST
Bhool Bhulaiyaa 2 : 'ആര്‍ആര്‍ആറു'മായി ഏറ്റുമുട്ടാനില്ല; 'ഭൂൽ ഭൂലയ്യ 2'ന്റെ റിലീസ് മാറ്റി

Synopsis

മലയാളം കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ‘ഭൂല്‍ ഭുലയ്യ’. 

കാർത്തിക് ആര്യനും കിയാര അദ്വാനിയും ഒന്നിക്കുന്ന സൈക്കോളജിക്കൽ കോമഡി-ത്രില്ലർ 'ഭൂൽ ഭുലയ്യ 2'(Bhool Bhulaiyaa 2) റിലീസ് മാറ്റിവച്ചു. മെയ് 20-ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മാർച്ച് 25ന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ എസ്എസ് രാജമൗലിയുടെ 'ആർആർആറും'(RRR) അന്നേദിവസം റിലീസ് ചെയ്യുന്നതിനാലാണ് മെയ്യിലേക്ക് മാറ്റിയതെന്നാണ് വിവരം. 

ആര്‍ആര്‍ആറിന്റെ റിലീസ് മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് ബൂല്‍ ബുലയ്യ രണ്ടാം ഭാഗം മാറ്റിവെച്ചതായി പ്രഖ്യാപനം വന്നിരിക്കുന്നത്."നിങ്ങളുടെ കലണ്ടറുകൾ അടയാളപ്പെടുത്തിക്കോളൂ! 2022 മെയ് 20-ന് 'ഭൂൽ ഭുലയ്യ 2'വിന്റെ വാതിലുകൾ വീണ്ടും തുറക്കാൻ പോകുകയാണ്!" എന്ന്  പ്രൊഡക്ഷൻ ഹൗസായ ടി-സീരീസ് 
സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 

ഭൂൽ ഭുലയ്യ 2' ചിത്രം സംവിധാനം ചെയ്യുന്നത് അനീസ്‌ ബസ്മീ ആണ്. ഫർഹാദ് സാംജിയും ആകാശ് കൗശിക്കും ചേർന്നാണ് രണ്ടാം ഭാഗം എഴുതിയത്. ടി-സീരീസ്, സിനി 1 സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, മുറാദ് ഖേതാനി, കൃഷൻ കുമാർ എന്നിവർ ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

മലയാളം കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ‘ഭൂല്‍ ഭുലയ്യ’. പ്രിയദര്‍ശന്‍ ആയിരുന്നു ഹിന്ദിയിലെ സംവിധായകൻ. കേന്ദ്ര കഥാപാത്രമായ ഗംഗ-നാഗവല്ലിയായി വേഷമിട്ടത് വിദ്യാ ബാലന്‍ ആയിരുന്നു. മോഹൻലാലിന്റെ വേഷം കൈകാര്യം ചെയ്തത് അക്ഷയ് കുമാറാണ്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍