'വാഴ 2' ന് ബുക്ക് മൈ ഷോയില്‍ പുതിയ എതിരാളി! രണ്ടാം ദിനം മലര്‍ത്തിയടിച്ച് കുതിപ്പ്

Published : Apr 18, 2026, 02:29 PM IST
Bhooth Bangla surpassed vaazha 2 on second day in book my show ticket sales

Synopsis

ദിവസങ്ങളോളം ബുക്ക് മൈ ഷോ ടിക്കറ്റ് വില്‍പ്പനയില്‍ ഒന്നാമതായിരുന്നു വാഴ 2

സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്നുള്ള പല മാനദണ്ഡങ്ങളില്‍ പ്രധാനമാണ് അവയുടെ ബോക്സ് ഓഫീസ് കളക്ഷന്‍. മറ്റൊന്ന് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങള്‍ വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണമാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ഓരോ ദിവസവും വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണം ട്രാക്കര്‍മാര്‍ പങ്കുവെക്കാറുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളുടെ പ്രതിദിന ടിക്കറ്റ് വില്‍പ്പന എത്രയെന്ന അറിവ് പലപ്പോഴും കൗതുകകരവുമാണ്. ഇപ്പോഴിതാ പുതിയ റിലീസുകളും എത്തിയ ഇന്നലത്തെ (വെള്ളിയാഴ്ച) ബുക്ക് മൈ ഷോ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

വളരെ ദിവസങ്ങളായി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മലയാള ചിത്രം വാഴ 2 ആയിരുന്നു. അതായത് ദിവസങ്ങളോളം ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റിരുന്നത് വാഴ 2 ആയിരുന്നു. എന്നാല്‍ പുതിയ റിലീസുകള്‍ എത്തിയ ഇന്നലെ വാഴ 2 രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. ഒരു ബോളിവുഡ് ചിത്രമാണ് ലിസ്റ്റിലെ പുതിയ എന്‍ട്രി. അതിലും ഒരു മലയാളി ടച്ച് ഉണ്ട് എന്നതും കൗതുകകരമാണ്. അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിരിക്കുന്ന ഭൂത് ബംഗ്ലയാണ് ആ ചിത്രം.

വ്യാഴാഴ്ച ആയിരുന്നു ഭൂത് ബംഗ്ലയുടെ റിലീസ്. എന്നാല്‍ വ്യാഴാഴ്ചത്തെ ബുക്ക് മൈ ഷോ വില്‍പ്പനയില്‍ വാഴ 2 തന്നെയായിരുന്നു ഒന്നാമത്. ഭൂത് ബംഗ്ല രണ്ടാം സ്ഥാനത്തും. ഭൂത് ബംഗ്ല 1.17 ലക്ഷം ടിക്കറ്റുകള്‍ വിറ്റപ്പോള്‍ വാഴ 2 വിറ്റത് 1.42 ലക്ഷം ടിക്കറ്റുകള്‍ ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ രണ്ടാം ദിനമായ ഇന്നലെ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് ഭൂത് ബംഗ്ല നടത്തിയത്. ബുക്ക് മൈ ഷോയിലൂടെ വാഴ 2 ഇന്നലെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 1.26 ലക്ഷം ആയിരുന്നെങ്കില്‍ ഭൂത് ബംഗ്ല വിറ്റത്2.61 ലക്ഷം ടിക്കറ്റുകളാണ്. അതേസമയം വാഴ 2 നേടിയത് സമാനതകളില്ലാത്ത വിജയമാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ഈ നേട്ടം ഏറ്റവും വേഗത്തില്‍ സ്വന്തമാക്കിയ ചിത്രം കൂടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബിനോട് അടുക്കുകയാണ് വാഴ 2.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആ പരാതി തീര്‍ക്കാൻ ശ്രമിക്കും, തുറന്നകത്തുമായി മോഹിനിയാട്ടം നിര്‍മാതാക്കള്‍
'എനിക്ക് വരാന്‍ ടൈം ഇല്ല, ഒരാളെ അയയ്ക്കാം'; അപ്പോഴേക്കും മാളികപ്പുറം വിജയിച്ചിരുന്നു, ഉണ്ണി മുകുന്ദനില്‍ നിന്നുണ്ടായ അനുഭവം പറഞ്ഞ് പി ശ്രീകുമാര്‍