ആ പരാതി തീര്‍ക്കാൻ ശ്രമിക്കും, തുറന്നകത്തുമായി മോഹിനിയാട്ടം നിര്‍മാതാക്കള്‍

Published : Apr 18, 2026, 01:58 PM IST
Saiju Kurup

Synopsis

പിന്തുണയ്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

സൈജു കുറുപ്പ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ഭരതനാട്യം 2: മോഹിനിയാട്ടം’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ പിന്തുണയ്‍ക്ക് നന്ദിയറിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയറ്ററുകളില്‍ ചിത്രം എത്തിക്കാൻ ശ്രമിക്കുമെന്നും നിര്‍മാതാക്കള്‍ തുറന്നകത്തില്‍ വ്യക്തമാക്കുന്നു.

ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരോട്,

ഞങ്ങളുടെ സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് ഒരുപാട് നന്ദി. അടുത്ത തിയറ്ററുകളില്‍ ഇല്ലാഞ്ഞിട്ടും വളരെയധികം ദുരം ബസ്സിലും ട്രെയിനിലും ഒക്കെ സഞ്ചരിച്ച് സിനിമ കാണാൻ വന്ന പ്രേക്ഷകരോട് പറഞ്ഞാല്‍‌ തീരാത്ത സ്‍നേഹവും, കടപ്പാടുമുണ്ട്. കഴിഞ്ഞ ഒരു മാസമായിട്ട് ഒരുപാട് റിലീസുകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്താൻ സാധിക്കാതെ വന്ന്ത്. വരും ദിവസങ്ങളില്‍ ആ പരാതി തീര്‍ക്കാൻ ഞങ്ങള്‍ ശ്രമിക്കുന്നതാണ്. കൂടെ നിന്നതിനും, പിന്തുണച്ചതിനും നിറയെ സ്‍നേഹം.. എന്ന് നിങ്ങളുടെ സ്വന്തം, സൈജു കുറുപ്പ് & തോമസ് തിരുവല്ല.

തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങിയ "ഭരതനാട്യം 2: മോഹിനിയാട്ടം" ഏപ്രിൽ 10 ന് തീയറ്ററുകളിൽ എത്തിയതാണ്. കൃഷ്‍ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. ചിത്രത്തിന്റെ രചന: കൃഷ്‍ണദാസ് മുരളി, വിഷ്‍ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്‍ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്‍ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്ക് വരാന്‍ ടൈം ഇല്ല, ഒരാളെ അയയ്ക്കാം'; അപ്പോഴേക്കും മാളികപ്പുറം വിജയിച്ചിരുന്നു, ഉണ്ണി മുകുന്ദനില്‍ നിന്നുണ്ടായ അനുഭവം പറഞ്ഞ് പി ശ്രീകുമാര്‍
വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു