
ഭൂമി പെഡ്‍നെകര്‍ (Bhumi Pednekar) നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ബധായി ദൊ'യാണ് (Badhaai Do). രാജ്‍കുമാര്‍ റാവുവാണ് ചിത്രത്തില്‍ നായകനായി എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ തന്റെ സിനിമയ്‍ക്ക് നല്‍കിയ സ്‍നേഹത്തിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഭൂമി പെഡ്‍നേകര്‍.
നന്ദി. നിങ്ങൾ ഞങ്ങൾക്ക് അയച്ച എല്ലാ മെസേജുകളും പോസ്റ്റുകളും ട്വീറ്റുകളും സ്റ്റോറികളും വായിച്ചു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാനായില്ല. എല്ലാവരോടും സ്‍നേഹം. പലതും വായിച്ച് ഞങ്ങള്‍ കരഞ്ഞു, ചിരിച്ചു. ധൈര്യം കണ്ടെത്താൻ സഹായിച്ചതിന് നന്ദിയെന്ന് പലരും പറഞ്ഞു. നിങ്ങള്‍ അങ്ങനെ സ്വയം ധൈര്യം കണ്ടെത്തുമ്പോള്‍ ഞാനും ആഹ്ലാദിക്കുന്നു. ഏറ്റവും പ്രത്യേകതയുള്ള സിനിമയായിരുന്നു ഇത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ ഇതിനെ മികച്ചതാക്കുന്നുവെന്നും ഭൂമി പെഡ്‍നെകര്‍ ബധായി ദൊയെ കുറിച്ച് പറയുന്നു. എല്‍ജിബിടി കമ്മ്യൂണിറ്റിയെ കുറിച്ചായിരുന്നു 'ബധായി ദൊ' സംസാരിച്ചിരുന്നത്.
വിനീത് ജെയ്‍നാണ് ചിത്രം നിര്‍മിച്ചത്. ജംഗ്ലീ പിക്ചേഴ്‍സിന്റെ ബാനറിലാണ് 'ബധായി ദോ'യുടെ നിര്‍മാണം. അമിത് ത്രിവേദിയടക്കമുള്ളവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്‍തത്.
ഫെബ്രുവരി 11നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത് ഒരു പൊലീസ് കഥാപാത്രമായിട്ടാണ് രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. കായിക അധ്യാപികയായി ചിത്രത്തില്‍ ഭൂമി പെഡ്‍നെകറും അഭിനയിക്കുന്നു. ശശി ഭൂഷണ്‍, സീമാ പഹ്വ, ഷീബ ചദ്ധ, നിതീഷ് പാണ്ഡെ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Badhaai Do : 'ഗോല് ഗപ്പ', ഇതാ തമാശകളുമായി രാജ്‍കുമാര്‍ റാവുവിന്റെ 'ബധായ് ദോ' ഗാനം
ഭൂമി പെഡ്‍നെകര്‍ നായികയായി ഒടുവില്‍ പ്രഖ്യാപിച്ചത് 'ദ ലേഡി കില്ലര്‍' ആണ്. അര്‍ജുൻ കപൂര്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. അദയ് ഭാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുക. ഒരു സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിരിക്കും 'ദ ലേഡി കില്ലര്‍'. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ലഭിച്ചതില്‍ താൻ ആവേശഭരിതയാണെന്ന് ഭൂമി പെഡ്‍നെകര്‍ പറഞ്ഞിരുന്നു.
ഭൂഷണ്‍ കുമാറും ശൈലേഷ് ആറും ചേര്‍ന്നാണ് 'ദ കില്ലര്‍ ലേഡി' നിര്‍മിക്കുന്നത്. ടി - സീരിസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. ഭൂമി പെഡ്‍നെകറും അര്‍ജുൻ കപൂറും ഒന്നിക്കുമ്പോള്‍ മികച്ച ചിത്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭൂഷണ്‍ കുമാര്‍ പറയുന്നു. 'ദ ലേഡി കില്ലര്‍' ചിത്രത്തിന് എന്തുകൊണ്ടും അവിഭാജ്യ ഘടകമായിരിക്കും ഭൂമി പെഡ്‍നെകറെന്ന് ശൈലേഷ് ആറും പറഞ്ഞു.
'ദം ലഗാ കെ ഹൈഷാ'യിലൂടെയാണ് ഭൂമി പെഡ്‍നെകര്‍ വെള്ളിത്തിരിയിലെത്തുന്നത്. 'സാൻഡ് കി ആങ്കെ'ന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിച്ചു. 'ഭീദ്' എന്ന ഒരു ചിത്രം ഭൂമി പെഡ്‍നെകറുടേതായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. എന്തായാലും ഏറ്റവും ഒടുവില്‍ ഭൂമി പെഡ്‍നെകറുടേതായിപ്രദര്‍ശനത്തിനെത്തിയ ബദായ് ദൊ മികച്ച അഭിപ്രായം സ്വന്തമാക്കിയിരിക്കയാണ്.
വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ (Srikanth Bolla)ജീവിതം പറയുന്ന സിനിമ രാജ്‍കുമാര്‍ റാവുവിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീകാന്ത് ബൊള്ളയായി ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് രാജ്‍കുമാര്‍ റാവു പറഞ്ഞിരുന്നു തുഷാര്‍ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. 2022 ജൂലൈ 22ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ