
യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ അകാല വിയോഗത്തിന്റ ആഘാതത്തിൽ നിന്നും ഇതുവരേയും ബോളിവുഡ് സനിമാ ലോകം മോചിതമായിട്ടില്ല. ഇപ്പോഴിതാ സുശാന്തിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് നടി ഭൂമിക ചൗള. ഇൻസ്റ്റാഗ്രാമിൽ ഭൂമിക പങ്കുവച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.
സുശാന്ത് വിടപറഞ്ഞ് 20 ദിവസം പിന്നിടുമ്പോഴും താനിന്നും ഉണർന്ന് എഴുന്നേൽക്കുന്നത് സുശാന്തിനെ കുറിച്ച് ചിന്തിച്ചുകൊണ്ടാണെന്ന് ഭൂമിക കുറിക്കുന്നു. എംഎസ് ധോണിയെക്കുറിച്ചുള്ള ചിത്രത്തിൽ സുശാന്തിന്റെ സഹോദരിയായി വേഷമിട്ടത് ഭൂമികയായിരുന്നു.
ഭൂമികയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം
ഏകദേശം 20 ദിവസമായി, ഇന്നും നിന്നെ കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഞാൻ ഉണർന്ന് എഴുന്നേൽക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയെന്നാണ് ഇപ്പോഴും ആശ്ചര്യപ്പെടുന്നത്. ഒരു കഥാപാത്രമായി മാത്രം സ്ക്രീൻ സ്പേസ് പങ്കിട്ടെങ്കിലും ഇപ്പോഴും എന്തൊക്കെയോ നമ്മളെ ബന്ധിപ്പിക്കുന്നു. അത് വിഷാദമായിരുന്നോ – വ്യക്തിപരമായിരുന്നോ – എങ്കിൽ നീ സംസാരിക്കണമായിരുന്നു…അതോ ജോലിസംബന്ധമായ കാര്യമോ. നീ ഇതിനോടകം തന്നെ അത്തരം നല്ല സിനിമകൾ ചെയ്തിട്ടുണ്ട്.. അതെ, ഇവിടെ അതിജീവിക്കുന്നത് എളുപ്പമായ കാര്യമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
അകത്തുള്ളവരെയോ പുറത്തുള്ളവരെയോ കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, ഇത് എന്താണോ അത് മാത്രമാണ്, അതെ അൻപതിൽ അധികം ചിത്രങ്ങൾ ചെയ്ത ശേഷവും എനിക്ക് ഒരാളുമായി ബന്ധപ്പെടുത്തേണ്ടി വരിക എന്നത് എളുപ്പമല്ല. നല്ലത് ചിന്തിക്കാനും വിശ്വസിക്കാനും എന്നെത്തന്നെ നിരന്തരം പ്രേരിപ്പിക്കുന്നു
സിനിമാ മേഖലയ്ക്ക് ഉള്ളിൽ നിന്നുള്ളവരെ നിങ്ങൾക്ക് വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യേണ്ട സമയം വന്നേക്കാം. പലരും അനുകമ്പയുളളവരും സാധുക്കളുമാണ്. എന്നാൽ മറ്റ് ചിലർ നിങ്ങളെ അംഗീകരിക്കാൻ മടിക്കുകയും നിഷ്കരുണം തള്ളിക്കളയുകയും ചെയ്യുന്നവരാകാം. മിക്കവാറും എല്ലാ പേരും നിങ്ങളെ എപ്പോഴും ബഹുമാനിക്കുന്നവരാണ്, എന്നാൽ ചുരുക്കം ചിലർ മാത്രമേ ആവശ്യമുള്ളപ്പോൾ മാത്രം നിങ്ങളുടെ അടുക്കൽ വരൂ. അവരോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് നിങ്ങൾ ഒരു കോൾ ചെയ്താൽ, നമുക്ക് നോക്കാം എന്നായിരിക്കും അവരുടെ മറുപടി. അല്ലെങ്കിൽ ചിരിച്ച് തള്ളും.
എന്നിട്ടും ഇന്നും എല്ലാത്തിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു… അത് സാരമില്ല എന്ന് പറയുന്നതിനെ ഞാൻ സ്വീകരിച്ചിരിക്കുന്നു. ഒരുപക്ഷേ ഒരാൾ ഒരു വേഷത്തിന് അനുയോജ്യമാകണമെന്നില്ല, അത് സാരമില്ല. പോസിറ്റീവ് ആയി ചിന്തിക്കു… അവസാനമായി ജോലി സംബന്ധമായുള്ള നിരാശയേക്കാളും അല്ലെങ്കിൽ പല കാരണം കൊണ്ടും ഉണ്ടായ വിഷാദരോഗത്തേക്കാളും കൂടുതലായി നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്താണെന്ന് ഞങ്ങൾ അറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു… അതുവരെ ഗുഡ്ബൈ… നിങ്ങൾക്കായി പ്രാർത്ഥിക്കും , നിങ്ങൾ എവിടെയായിരുന്നാലും. നിങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ