'പ്രേക്ഷകരുടെ എണ്ണം വളരെ കുറവ്, പക്ഷേ'; 'ഡോസ്' സിനിമയെക്കുറിച്ച് ബിബിന്‍ ജോര്‍ജ്

Published : May 25, 2026, 10:24 PM IST
bibin george about dose malayalam movie

Synopsis

'ഡോസ്' എന്ന പുതിയ മലയാള സിനിമയെ പിന്തുണയ്ക്കണമെന്ന് നടൻ ബിബിൻ ജോർജ് 

നല്ല സിനിമയെ കൈവിടാത്ത മലയാളി പ്രേക്ഷകർ ഡോസ് എന്ന ചെറിയ സിനിമയെ ഏറ്റെടുക്കണമെന്ന് ബിബിൻ ജോർജ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സിനിമയെ പ്രശംസിച്ച് ബിബിൻ ജോർജ് രംഗത്ത് എത്തിയത്. ഡോസിന് തീയറ്ററിൽ ആളുകളുടെ എണ്ണം കുറവാണെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ എലെമെന്റുകളും സിനിമയിലുണ്ടെന്നും അതുകൊണ്ട് തന്നെ ഈ സിനിമയെ കൈവിടരുതെന്നും ബിബിൻ അഭിപ്രായപ്പെട്ടു. മെയ് 22 ന് തീയറ്ററിലെത്തിയ ഡോസ് സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ആർ നായരാണ്.

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്. സിജു വിൽസൺ അവതരിപ്പിക്കുന്ന ഡോക്ടര്‍ പ്രകാശ് സുബ്രഹ്മ‍ണ്യം എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. സാധാരണ ത്രില്ലറുകൾ ഒരു പ്ലോട്ടിൽ മാത്രം കോൺസെൺട്രേറ്റ് ചെയ്ത് മുൻപോട്ട് പോകുമ്പോൾ ഈ സിനിമ ചില സബ് പ്ലോട്ടുകളും നൽകുന്നുണ്ട്. അങ്കിത് ത്രിവേദിയാണ് ഡോസിൻറെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‍വർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

മ്യൂസിക് - ഗോപി സുന്ദർ, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിംഗ് - ശ്യാം ശശിധരൻ, ലിറിക്‌സ് - റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ - ലിജു പ്രഭാകർ, മേക്കപ്പ് - പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ - സുൽത്താനാ റസാഖ്, ഓഡിയോഗ്രഫി- ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ - മനോജ് കുമാർ പറപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നാസീർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗോകുൽ സുനിൽ കുമാർ, പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് - സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യൻകാവ്, ത്രിൽസ് - ഫീനിക്സ് പ്രഭു, ആർട്ട് ഡയറക്ടർ - ആൽവിൻ ജോസഫ്, സ്റ്റിൽസ് നൗഷാദ് നാഷ്. PRO- റോജിൻ കെ റോയ്, ഡിജിറ്റൽ മാർക്കറ്റിങ് - TAG360, ഡിസൈൻ- യെല്ലോ ടൂത്ത്‌സ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

3 മാസത്തിനിപ്പുറം ആ ഫാന്‍റസി കോമഡി ചിത്രം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
മുന്‍ സഹപ്രവര്‍ത്തകരുടെ അഭ്യര്‍ഥനയ്ക്ക് ഉടനടി പരിഹാരം; തമിഴ് സിനിമയില്‍ നിര്‍ണായക പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍