ആദ്യ സംവിധാനം ഗംഭീരമാക്കി വിഷ്ണുവും ബിബിനും; വിജയം ആഘോഷിച്ച് ടീം 'വെടിക്കെട്ട്'

By Web TeamFirst Published Feb 6, 2023, 8:42 AM IST
Highlights

പേര് പോലെ തന്നെ 'വെടിക്കെട്ട്' അനുഭവം തന്നെയാണ് ചിത്രം പ്രേക്ഷകന് സമ്മാനിച്ചത്. 

ലയാളികളുടെ പ്രിയതാരങ്ങളായ വിഷ്ണു ഉണ്ണി കൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അതുതന്നെയാണ് വെടിക്കെട്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടാൻ കാരണം. ആക്ഷന് പ്രാധാന്യം നൽകി കൊണ്ടുള്ള ഫാമിലി എന്റർടെയ്നർ ആകും ചിത്രമെന്നാണ് പ്രമോഷൻ മെറ്റീരിയലുകൾ സൂചിപ്പിച്ചിരുന്നത്. ഒപ്പം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഹിറ്റ് കോമ്പോയുടെ ഒത്തുചേരലും പ്രേക്ഷകരിൽ പ്രതീക്ഷ ഉണർത്തി. ആ പ്രതീക്ഷകൾക്ക് ചിത്രം മങ്ങലേൽപ്പിച്ചില്ല എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് അണിയറ പ്രവർത്തകർ ആഘോഷിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ആയിരുന്നു വെടിക്കെട്ട് വിജയത്തിന്റെ ആഘോഷം. വിഷ്ണുവും ബിബിനും മറ്റ് അണിയറ പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. പേര് പോലെ തന്നെ 'വെടിക്കെട്ട്' അനുഭവം തന്നെയാണ് ചിത്രം പ്രേക്ഷകന് സമ്മാനിച്ചത്. 

ആദ്യ സംവിധാന സംരംഭം ആണെങ്കിലും വിഷ്ണുവും ബിബിനും മനോഹരമായി തന്നെ ചിത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്. ഇമോഷനും ആക്ഷനും പ്രണയവും കോമഡിയും സൗഹൃദവും നിറച്ചാണ് 'വെടിക്കെട്ട്' ഒരുക്കിയിരിക്കുന്നത്. ജിത്തു, ഷിബു എന്നിവരാണ് വെടിക്കെട്ടിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെ ചുറ്റിപ്പറ്റി തന്നെയാണ് ക്ലൈമാക്സ് വരെയും ചിത്രം കടന്നുപോകുന്നത്.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം.മ ഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. 

'എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്; പക്ഷെ അന്തസ്സോടെ വേണം': പ്രിയദർശൻ

click me!