
എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും പക്ഷേ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാൽ കേൾക്കാൻ ഒരു സുഖം ഉണ്ടാകുമെന്നും സംവിധായകൻ പ്രിയദർശൻ. മനഃപൂർവ്വമായി ദ്രോഹിക്കരുതെന്നെ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകർക്കാൻ ശ്രമിക്കരുതെന്നും പ്രിയദർശൻ പറഞ്ഞു. അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സംവിധായകന്‍.
"സോഷ്യൽ മീഡിയ സിനിമയെ മാത്രമല്ല, എല്ലാ കാര്യങ്ങളെയും ബാധിക്കാറുണ്ട്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാൽ കേൾക്കാൻ ഒരു സുഖം ഉണ്ടാകും. ആരോഗ്യപരമായ വിമർശനങ്ങളാണ് വേണ്ടത്. എല്ലാവർക്കും സ്വന്തമായി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ അത് പറയുന്ന ഭാഷയ്ക്ക് ഒരു ഭംഗി ഉണ്ടായാൽ മറ്റുള്ളവരെ വേദനിപ്പിക്കില്ല. മനഃപൂർവ്വമായിട്ട് ദ്രോഹിക്കരുത് എന്നെ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകർക്കാൻ ശ്രമിക്കരുത്" എന്ന് പ്രിയദർശൻ പറഞ്ഞു.
"പണ്ടും സോഷ്യൽ മീഡിയ ഉണ്ട്. ഞങ്ങൾ സിനിമ തുടങ്ങുന്ന കാലത്തും അതിന് മുമ്പും എല്ലാം. പക്ഷേ അതെല്ലാം ചായക്കടകളുടെയും കലുങ്കുകളുടെയും മുകളിൽ ഒതുങ്ങി നിന്നിരുന്നു. പക്ഷേ ഇന്നത് കൂടുതൽ സ്ഥലങ്ങളിലേക്ക് പരക്കുന്നു. അന്ന് ചായക്കടയിൽ ഇരുന്ന് അഭിപ്രായം പറഞ്ഞാൽ കിട്ടുന്നത് ഒരു ചായയാണ്. ഇന്നതല്ല. പലർക്കും സോഷ്യൽ മീഡിയ ജീവിത മാർഗമാണ്. എല്ലാ മനുഷ്യർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊരിക്കലും നിഷേധിക്കാൻ സാധിക്കില്ല. പക്ഷേ ആ സമയത്തും കുറച്ച് അന്തസ്സോടെ അത് ചെയ്താൽ നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്", എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
രജനിക്കും മോഹൻലാലിനും ഒപ്പം ജാക്കി ഷ്രോഫും; താരനിരയാൽ സമ്പന്നം 'ജയിലർ'
അതേസമയം, 'കൊറോണ പേപ്പേഴ്‍സ്' എന്ന ചിത്രമാണ് പ്രിയദര്‍ശന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. യുവതാരം ഷെയ്ൻ നിഗം പ്രിയദര്‍ശന്റെ ചിത്രത്തിന്റെ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. ഗായത്രി ശങ്കർ ആണ് നായിക. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എം എസ് അയ്യപ്പൻ നായർ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്നു. കലാസംവിധാനം മനു ജഗത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ