ബിബിൻ ജോർജിന്റെ നായികയായി ലിച്ചി; ജോണി ആന്റണിയും ധർമജനും പ്രധാനവേഷങ്ങളിൽ

Web Desk   | Asianet News
Published : Oct 18, 2020, 04:21 PM ISTUpdated : Oct 18, 2020, 04:23 PM IST
ബിബിൻ ജോർജിന്റെ നായികയായി ലിച്ചി; ജോണി ആന്റണിയും ധർമജനും പ്രധാനവേഷങ്ങളിൽ

Synopsis

 വിജയദശമി ദിനമായ ഒക്ടോബര്‍ 26ന് സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമാകും. 

ബിബിൻ ജോർജിന്‍റെ പുതിയ ചിത്രത്തിൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചിയായെത്തിയ അന്ന രേഷ്മ രാജൻ നായികയാകുന്നു. ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്. കെ. ലോറൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ജോണി ആന്റണിയും ധർമജനും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. 

റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്ര സംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവർ ചേർന്നാണ് എഴുതുന്നത്. കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍. 

ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍, തുടങ്ങിയവർക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിജിബാലാണ് സംഗീതം നിർവ്വഹിക്കുന്നത്. വിജയദശമി ദിനമായ ഒക്ടോബര്‍ 26ന് സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമാകും. സിനിമയുടെ ടൈറ്റില്‍ ടീസർ അന്ന് രാവിലെ പത്തിന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടും.

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ