'18 വയസിൽ തുടങ്ങി 66മത്തെ വയസിലും ജോലി ചെയ്യുന്ന ചേച്ചിമാർ; അഭിമാനമെന്ന് ശാലിനി

By Web TeamFirst Published Sep 30, 2022, 10:13 PM IST
Highlights

കഠിനാധ്വാനത്തിന് പകരം വയ്ക്കാൻ ജീവിതത്തിൽ മറ്റൊന്നില്ല എന്നാണ് ശാലിനി വിശ്വസിക്കുന്നത്.

നായിക, മോഡൽ, അവതാരക എന്നീ നിലകളിൽ പേരെടുത്ത വ്യക്തിയാണ് ശാലിനി നായർ. ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥി കൂടിയായിരുന്നു ശാലിനി. പല മേഖലകളിലും ശാലിനി തിളങ്ങിയിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരക എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. വി ജെ ശാലിനി നായർ എന്നാണ് സോഷ്യൽ മീഡിയയിൽ താരം പേരു കൊടുത്തിരിക്കുന്നത്.

ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്നത് കൊണ്ട് തന്നെ ശാലിനിയുടെ വീഡിയോകളെല്ലാം വളരെ വേഗമാണ് ശ്രദ്ധിക്കപ്പെടുന്നത്. എരുമപ്പെട്ടി ഖാദി ഗ്രാമത്തിൽ നിന്നാണ് ശാലിനി പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അവിടെ ജോലി ചെയ്യുന്നവരെ കണ്ട്, സംസാരിച്ച് അവരിൽ ഒരാളായാണ് ഒരു ദിവസം താരം ചെലവിട്ടത്. 

"മനസ്സിനും ശരീരത്തിനും ആരോഗ്യം ഉണ്ടായാൽ മതി. ജീവിക്കാനുള്ള മാർഗ്ഗം ഒക്കെ വന്നോളും ന്നേ!! എരുമപ്പെട്ടി ഖാദി ഗ്രാമത്തിലെ ചേച്ചിമാരെ കണ്ടു. എല്ലാരും ഹാപ്പി ആണ്. അവര്‍ പറഞ്ഞു തന്ന ഓരോ വാക്കിലും ജീവിതം നെയ്തെടുത്ത നിറങ്ങളുടെ ഇഴയടുപ്പത്തിന് കട്ടി കൂടുതലായിരുന്നു. പതിനെട്ടു വയസ്സിൽ തുടങ്ങി ഇന്ന് അറുപത്തി ആറാമത്തെ വയസ്സിലും ജോലി ചെയ്യുന്ന ചേച്ചിമാരെ കണ്ടപ്പോൾ അഭിമാനം തോന്നി!! സ്വപ്രയത്നം കൊണ്ട് കുടുംബം പുലർത്തുന്നവരെ കണ്ടപ്പോൾ മുന്നോട്ടു പോവാൻ കൂടുതൽ ധൈര്യവും ഊർജ്ജവും കൈ വന്നുവെന്ന് തോന്നി!!", എന്നാണ് ഖാദി ഗ്രാമത്തിലെ സ്ത്രീകൾക്കൊപ്പമുള്ള വീഡിയോയിൽ ശാലിനി പങ്കുവെക്കുന്നത്.

കഠിനാധ്വാനത്തിന് പകരം വയ്ക്കാൻ ജീവിതത്തിൽ മറ്റൊന്നില്ല എന്നാണ് ശാലിനി വിശ്വസിക്കുന്നത്. അഭിനയ ജീവിതത്തോട് ശാലിനിക്ക് വളരെയധികം താല്പര്യമുണ്ട്. ആ മേഖലയിൽ കഴിയുന്നത്ര ശോഭിക്കാനും താരം ശ്രമിക്കാറുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കാൻ ശാലിനി മടിക്കാറില്ല. 39,000 ത്തിൽ അധികം ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാം പേജിൽ ഉള്ളത്.

'അവതാരകരും ആര്‍ട്ടിസ്റ്റുകളും ഏറ്റുമുട്ടുമ്പോള്‍': പ്രതികരണ വീഡിയോയുമായി അശ്വതി

click me!