
ബിഗ് ബോസ് അതിന്റെ അഞ്ചാം ആഴ്‍ചയിലേക്ക് കടന്നിരിക്കുകയാണ്. പ്രേക്ഷകരുടെ വോട്ട് അനുസരിച്ച് ചിലര്‍ക്ക് ബിഗ് ബോസ്സില്‍ നിന്ന് പുറത്തുപോകേണ്ടി വന്നു. ചിലര്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൌസിലേക്ക് എത്തുകയും ചെയ്‍തു. എന്തായാലും ബിഗ് ബോസിലെ ആവേശം നിറഞ്ഞ രംഗങ്ങള്‍ക്ക് ഒട്ടും കുറവില്ലതാനും. വീണ്ടും ഒരു എവിക്ഷൻ ഘട്ടം കൂടി വന്നപ്പോള്‍ അവിചാരിതമായി ചിലര്‍ക്ക് നാമനിര്‍ദ്ദേശം ലഭിക്കുകയും ചെയ്‍തു.
ബിഗ് ബോസ് വീട്ടിലെ സാഹചര്യങ്ങള്‍ പൊരുത്തപ്പെടാതെയും സജീവമല്ലാത്തവരെയും കഴിവുകള്‍ പുറത്തെടുക്കാത്തവരെയും നാമനിര്‍ദ്ദേശം ചെയ്യാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ആദ്യം വീണയ്‍ക്കായിരുന്നു ഊഴം. ദയ അശ്വതിയെയും ജസ്‍ലയെയുമായിരുന്നു വീണ നാമനിര്‍ദ്ദേശം ചെയ്‍തത്. ബിഗ് ബോസ് വീട്ടിലെ സാഹചര്യങ്ങളോട് ദയ അശ്വതിക്ക് പൊരുത്തപ്പെടാനാകുന്നില്ല. തന്റെ ഒന്നുരണ്ട് ആശയങ്ങളോട് യോജിക്കാതെ വരുന്നയാള് ജസ്‍ല തന്നെയാണ്. ഇനി മുന്നോട്ടുപോകുമ്പോഴും അറിയാതെ തന്നെ താനും ജസ്‍ലയും തമ്മില്‍ തെറ്റും. വ്യക്തിപരമായി ആ കുട്ടിയോട് ഒന്നുമില്ല എന്നും വീണ പറഞ്ഞു.
പ്രദീപ് ചന്ദ്രനെയും രേഷ്‍മയെയുമാണ് അലസാൻഡ്ര നാമനിര്‍ദ്ദേശം ചെയ്‍തത്. സജീവമല്ലാതെ നില്‍ക്കുന്ന, ഫേയ്‍ക്ക് ആളാണ് പ്രദീപ് ചന്ദ്രൻ. രേഷ്‍മയും അതുപോലെ തന്നെ. അടുത്ത സുഹൃത്തായിരുന്നു, പക്ഷേ ഉണ്ടായ മാറ്റങ്ങള്‍ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അലസാൻഡ്ര പറയുന്നു. ദയ അശ്വതിയെയും വീണയെയുമാണ് എലീന നാമനിര്‍ദ്ദേശം ചെയ്‍തത്. ദയ അശ്വതി നിസ്സാര കാര്യത്തിന് കരയും, വീണയെ ശരിക്കും തനിക്ക് മനസ്സിലായിട്ടില്ല എന്നും എലീന പറയുന്നു. വീണയെയും പ്രദീപ് ചന്ദ്രനെയും ജസ്‍ല നാമനിര്‍ദ്ദേശം ചെയ്‍തു. വീണ വെറുതെ വിഷയമുണ്ടാക്കുന്നുവെന്നും ഒരു വിഷയത്തിലും അഭിപ്രായം പറയാത്തയാളാണ് പ്രദീപ് ചന്ദ്രനെന്നും ജസ്‍ല പറഞ്ഞു.
പ്രദീപ് ചന്ദ്രനെയും വീണയെയും ആണ് രഘു നാമനിര്‍ദ്ദേശം ചെയ്‍തത്. ദയ അശ്വതിയെ പരിചയമുള്ള കാര്യം പ്രദീപ് ചന്ദ്രൻ മറച്ചുവെച്ചത് ദുരൂഹമായ കാര്യമാണ്. വീണയും ജസ്‍ലയും തമ്മില്‍ തര്‍ക്കമുണ്ടായി. രണ്ടുപേരുടെയും കാര്യങ്ങള്‍ തനിക്ക് ബാധിക്കുന്ന കാര്യമല്ല. പക്ഷേ കേരളം ചിന്തിക്കുന്നത് താൻ ചിന്തിക്കുന്നത് എന്ന് വീണ പറഞ്ഞതിന്റെ ലോജിക് തനിക്ക് മനസ്സിലാകുന്നില്ല. ഫെമിനിസ്റ്റുകളില്‍ വളരെ കുറച്ചുപേര് മാത്രമേ ഫേയ്‍ക്ക് ഉള്ളൂ. ബാക്കിയുള്ളവര്‍ പാര്‍ശ്വവത്ക്കരിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്, അവരെ മൊത്തം ആക്ഷേപിച്ചതിന് വീണയെ നാമനിര്‍ദ്ദേശം ചെയ്യുന്നുവെന്നും രഘു പറഞ്ഞു. ജസ്‍ലയെയും ദയ അശ്വതിയെയുമാണ് പാഷാണം ഷാജി നാമനിര്‍ദ്ദേശം ചെയ്‍തത്. സുജോയെയും ദയെയുമാണ് മഞ്ജു പത്രോസ് നാമനിര്‍ദ്ദേശം ചെയ്‍തത്.
പ്രദീപ് ചന്ദ്രനെയും പാഷാണം ഷാജിയെയും ദയ അശ്വതി നാമനിര്‍ദ്ദേശം ചെയ്‍തു. ദയയെയും രഘുവിനെയുമാണ് ആര്യ നാമനിര്‍ദ്ദേശം ചെയ്‍തത്. രഘു പറയുന്നതില്‍ അധികവും ഗ്യാസ് ആണ് എന്നാണ് തനിക്ക് തോന്നിയത് എന്നും കുഴിമടിയനാണെന്നുമാണ് തനിക്ക് തോന്നിയത് എന്നും ആര്യ പറഞ്ഞു. ഫുക്രു രേഷ്‍മയെയും ദയ അശ്വതിയെയുമാണ് രേഷ്‍മ നാമനിര്‍ദ്ദേശം ചെയ്‍തത്. ഫുക്രുവിനെയും ദയ അശ്വതിയെയുമാണ് രേഷ്‍മ നാമനിര്‍ദ്ദേശം ചെയ്‍തത്. പ്രദീപ് ചന്ദ്രൻ നാമനിര്‍ദ്ദേശം ചെയ്‍തത് അലസാൻഡ്രയെയും ദയ അശ്വതിയെയുമാണ് പ്രദീപ് ചന്ദ്രൻ നാമനിര്‍ദ്ദേശം ചെയ്‍തു. പ്രദീപ് ചന്ദ്രനെയും രേഷ്‍മയെയുമാണ് സുജോ നാമനിര്‍ദ്ദേശം ചെയ്‍തത്. പ്രദീപ് ചന്ദ്രനെയും രേഷ്‍മയെയുമാണ് രജിത് ചന്ദ്രൻ നാമനിര്‍ദ്ദേശം ചെയ്‍തത്. എവിക്ഷൻ പ്രക്രിയയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് കിട്ടിയ വോട്ടും ബിഗ് ബോസ് പ്രഖ്യാപിച്ചു. ജസ്‍ല- 2, വീണ- 3,രേഷ്‍മ- 4,പ്രദീപ് ചന്ദ്രൻ- 6, ദയ അശ്വതി- 8 എന്നിങ്ങനെയായിരുന്നു വോട്ടുകള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ