
ബിഗ് ബോസ് താരം ആസിഫിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബാൻ ആയിപ്പോയതിൽ പ്രതികരിച്ച് ഈ സീസണിലെ മൽസരാർത്ഥികളിൽ ഒരാളായിരുന്ന ഷിബിന. 22 വയസിനിടയിൽ ആിസഫ് കഷ്ടപ്പെട്ട്, അധ്വാനിച്ച് ഉണ്ടാക്കിയ അക്കൗണ്ട് ആണ് മാസ് റിപ്പോർട്ട് അടിച്ച് പൂട്ടിച്ചതെന്നും അത് അവന്റെ ജീവിത മാർഗം ആയിരിക്കാമെന്നും ഷിബിന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
''ആസിഫിന്റെ 1.4 മില്യൻ ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ അക്കൗണ്ട് ബാൻ ആയിപ്പോയി എന്ന് പറഞ്ഞിട്ടുള്ള ഒരു പോസ്റ്റ് കണ്ടു. അതു കണ്ട് ഭയങ്കര വിഷമം തോന്നി. അവന് 22 വയസേ ഉള്ളൂ. ആ 22 വയസിൽ അവൻ കഷ്ടപ്പെട്ട്, അധ്വാനിച്ച് ഉണ്ടാക്കിയിട്ടുള്ള അക്കൗണ്ട് ആണത്, അതിന്റെ ഉള്ളിൽ എന്തോ ആയിക്കോട്ടെ. ആസിഫുമായി ഞാനും അടിയുണ്ടാക്കിയിട്ടുണ്ട്. പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്, എന്നിട്ടും ഞാൻ അതൊന്നും മനസിൽ വെയ്ക്കുന്നില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അവന്റെ ജീവിതമാർഗം ആയിരിക്കും ആ അക്കൗണ്ട്. കണ്ടന്റ് ക്രിയേഷൻ എന്തു കഷ്ടപ്പാടാണ് എന്ന് എനിക്കറിയാം. അത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഒരു കാര്യം ഇങ്ങനെ റിപ്പോർട്ട് അടിച്ച് ഒരിക്കലും കളയാതിരിക്കുക. ഈയൊരു സീസൺ കഴിയും ഇനിയും അടുത്ത സീസണുകൾ വരും. ഈ സീസണിൽ ഉള്ളവരെ ആളുകൾ മറക്കും, ചിലപ്പോൾ മറക്കാതിരിക്കും. പക്ഷേ, ഇതിനെല്ലാം പുറമേ നിങ്ങൾക്കും ഞങ്ങൾക്കും നമുക്കെല്ലാവർക്കും ഒരു ജീവതമുണ്ട്. ഒരാളുടെ ജീവിതമാർഗം ഇങ്ങനെ കളയാതിരിക്കുക. ഇതൊക്കെ കണ്ടപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. ഇങ്ങനെയുള്ള മാസ് റിപ്പോർട്ടിങ്ങ് ചെയ്യാതിരിക്കുക. ബിഗ് ബോസ് കഴിഞ്ഞു വരുന്നവർക്കും പുറത്ത് ഒരു ജീവിതമുണ്ട്, അതോർക്കുക'', ഷിബിന പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ