ഷൂട്ട് തുടങ്ങിയപ്പോള്‍ പുതച്ചൊക്കെയാണ് ലാലേട്ടന്‍ വന്നിരിക്കുന്നത്, പക്ഷെ പിന്നീട് : സുചിത്ര പറയുന്നു

Published : Jun 14, 2023, 11:51 AM IST
ഷൂട്ട് തുടങ്ങിയപ്പോള്‍ പുതച്ചൊക്കെയാണ് ലാലേട്ടന്‍ വന്നിരിക്കുന്നത്, പക്ഷെ പിന്നീട് : സുചിത്ര പറയുന്നു

Synopsis

ചെറിയ വേഷമാണ് പക്ഷെ അടിപൊളിയാണ് വേഷം. മലയാള സിനിമയിലെ ഇതിഹാസങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സുചിത്ര പറയുന്നു. 

തിരുവനന്തപുരം :  മലയാളം ബി​ഗ്ബോസ് സീസൺ 4ലൂടെ ശ്രദ്ധേയായ വ്യക്തിയാണ് നടി സുചിത്ര. അതിന് മുൻപ് തന്നെ ഏഷ്യാനെറ്റിന്റെ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു സുചിത്ര. എന്നാൽ ബി​ഗ്ബോസിന് ശേഷം ഇപ്പോൾ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സുചിത്ര. അതിൽ‌ ഏറ്റവും പ്രധാനപ്പെട്ടത് മലയാളികൾ കാത്തിരിക്കുന്ന ലിജോ ജോസ് മോഹൻലാൽ ചിത്രം മലൈക്കോട്ട വാലിബനിൽ സുചിത്ര ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നതാണ്.

ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സുചിത്ര തന്റെ ചിത്രത്തിലെ അനുഭവങ്ങൾ വിവരിച്ചു. ചെറിയ വേഷമാണ് പക്ഷെ അടിപൊളിയാണ് വേഷം. മലയാള സിനിമയിലെ ഇതിഹാസങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സുചിത്ര പറയുന്നു. വാലിബന്റെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ മോഹന്‍ലാല്‍ ബി​ഗ്ബോസിനെക്കുറിച്ചാണ് ചോദിച്ചതെന്നും സുചിത്ര പറയുന്നു. ബിഗ് ബോസ് എന്താണെന്ന് മനസിലായോ? എന്നാണ് ലാലേട്ടൻ ചോദിച്ചത്. ഞാന്‍ പറഞ്ഞു. എനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന്. അത് കേട്ട് ലാലേട്ടന്‍ ചിരിച്ചുവെന്ന് സുചിത്ര പറയുന്നു.

അതേ സമയം ബി​ഗ്ബോസ് തന്നെയാണ് തന്നെ ഈ ചിത്രത്തിൽ എത്തിച്ചതെന്നാണ് സുചിത്ര വിശ്വസിക്കുന്നത്. എങ്ങനെയാണ് ചിത്രത്തിലേക്ക് വിളി വന്നത് എന്ന് അറിയില്ല. പക്ഷെ ലിജോ സാർ ബി​ഗ്ബോസ് കാണാറുണ്ടെന്ന് അദ്ദേഹത്തിന് അടുത്തവർ പറയുമായിരുന്നു. അങ്ങനെയായിക്കാം ഈ ചിത്രത്തിലേക്ക് എത്തിയത് എന്ന് സുചിത്ര വിശ്വസിക്കുന്നു.

മോഹൻലാലുമായുള്ള അനുഭവവും സുചിത്ര പങ്കുവയ്ക്കുന്നു. ഷൂട്ടിം​ഗ് സ്ഥലത്തെ കാലവസ്ഥയും ഗുസ്തിയും ഭയങ്കര പൊടിക്കാറ്റും ഒക്കെ കാരണം ഒരു തവണ ലാലേട്ടന് ചെസ്റ്റ് ഇന്‍ഫെക്ഷനൊക്കെയായി. ലാലേട്ടന് വയ്യാതായതോടെ മൂന്ന് ദിവസം ബ്രേക്കായിരുന്നു. അത് കഴിഞ്ഞ് ഷൂട്ട് തുടങ്ങിയപ്പോള്‍ പുതച്ചൊക്കെയാണ് ലാലേട്ടന്‍ വന്നിരിക്കുന്നത്. പക്ഷെ ഷോട്ട് ടൈം ആകുമ്പോള്‍ ആളങ്ങ് മാറും. ഈ വയ്യാതിരുന്ന ആള് തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കുമെന്നാണ് സുചിത്ര പറയുന്നത്.

തന്റെ എല്ലാ സീനും ലാലേട്ടനുമായിട്ടാണ്. പത്ത് പതിനഞ്ച് ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനുറ്റേ ഉണ്ടാകൂ. പക്ഷെ അത് അത്രയും പ്രധാനപ്പെട്ടതാണെന്നും, അതിഗംഭീരമായ സിനിമയാണ്. വെറുതെ വന്ന് പോകുന്ന ഒരാള്‍ക്ക് പോലും പ്രാധാന്യമുണ്ട്. എല്ലാവരും കാത്തിരിക്കുന്ന സിനിമയാണിതെന്നും സുചിത്ര പറയുന്നു. 

'ഇന്ത്യന്‍ സ്ക്രീന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്'; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മോഹന്‍ലാല്‍

'എനിക്ക് തറവാട്ടില്‍ പിറന്ന പെണ്ണിനെ മതി'; ചിരിപ്പിച്ചുകൊണ്ട് മധുര മനോഹര മോഹത്തിന്‍റെ പുതിയ ടീസര്‍ പുറത്ത്

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍