
സമൂഹമാധ്യമങ്ങളിൽ വൈറലായി ബിഗ് ബോസിന്റെ ലെഗസി വീക്ക് പ്രമോ. മുൻ സീസണുകളിലെ ചില വിജയികളും മൽസരാർത്ഥികളുമാണ് പ്രമോയിൽ പ്രത്യക്ഷപ്പെടുന്നത്. അവതാരകൻ മോഹൻലാലിന്റെ സ്വാഗും ഡയലോഗുകളും തന്നെയാണ് പ്രമോയിലെ പ്രധാന ആകർഷണം. അഖിൽ മാരാർ, ജാസ്മിൻ ജാഫർ, നൂറ, അനീഷ്, ജിന്റോ, വിഷ്ണു, ബ്ലെസ്ലി, റിയാസ് സലിം എന്നീ മുൻ മൽസരാർത്ഥികളാണ് പ്രമോയിൽ പ്രത്യക്ഷപ്പെടുന്നത്.
''ഇപ്പോഴത്തെ പിള്ളേരൊക്കെ കൊള്ളാം, എന്താ കളി'', എന്ന അഖിൽ മാരാരുടെ ഡയലോഗോടെയാണ് പ്രമോ ആരംഭിക്കുന്നത്. ''അവർ അത്രക്ക് പൊളിയാണോ? അങ്ങനെയാണെങ്കിൽ അവർക്കൊരു പണി കൊടുക്കണ്ടേ എന്ന ഡയലോഗുമായി തുടർന്ന് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് ജാസ്മിൻ ജാഫറാണ്. ചുമ്മാ ഒരു പണി ആക്കണ്ട എട്ടിന്റെ പണി തന്നെ കൊടുക്കാം എന്ന മാസ് ഡയലോഗുമായി തുടർന്ന് എത്തുന്നത് നൂറയാണ്. ''നമ്മൾ ഇറങ്ങിയാൽ പിള്ളേർ കുറച്ച് വിയർക്കും'', എന്നാണ് പിന്നീടെത്തുന്ന അനീഷ് പറയുന്നത്. ആരാണ് ശരിക്കും ലെജൻഡ്സ് എന്ന് അവർക്ക് മനസിലാക്കിക്കൊടുക്കണമെന്നാണ് വിഷ്ണു പറുന്നത്. ''പിള്ളേർ ഇതൊക്കെ താങ്ങുമോ ആവോ'', എന്ന് ജിന്റോയും ചോദിക്കുന്നു. പിന്നീട് പണി തുടങ്ങാമെന്നു പറഞ്ഞെത്തുന്നത് ബ്ലെസ്‍ലിയും റിയാസും. ഈ സീസണിലെ 'പിള്ളേർ' തയ്യാറാണോ എന്ന അഖിൽ മാരാറുടെ ചോദ്യത്തിന്, അവർ തയ്യാറല്ലെങ്കിലും തങ്ങൾ തയ്യാറാണെന്നാണ് അനീഷിന്റെ മറുപടി. പിന്നാലെ "ലെറ്റ്സ് ഗോ" എന്ന് നൂറയും ജാസ്മിനും പറയുന്നതോടെ പഴയ താരങ്ങൾ യാത്ര പുറപ്പെടുകയാണ്.
പ്രമോയുടെ അവസാനത്തിൽ അവതാരകൻ മോഹൻലാലാണ് പ്രത്യക്ഷപ്പെടുന്നത്. "പഴയ പടയൊക്കെ തിരിച്ചു വരുന്നുണ്ടല്ലേ, വന്നോട്ടെ. എന്റെ പിള്ളേരെ വെല്ലുവിളിക്കാനാണെങ്കിൽ കയറി വരട്ടെ. ബിഗ് ബോസ് വീട്ടിൽ വന്ന് പണി വാങ്ങാതെ നോക്കണം. ആരാണ് യഥാർത്ഥ ലെജൻഡ് എന്ന് നമുക്ക് കാണാം", എന്ന മോഹൻലാലിന്റെ ഡയലോഗോടെയാണ് പ്രമോ അവസാനിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ