അമ്പരപ്പിച്ച് ബിഗ് ബോസ് താരം, ഫോട്ടോ പുറത്തുവിട്ട് ശോഭ വിശ്വനാഥ്, ചര്‍ച്ചയാകുന്നു

Published : Mar 06, 2024, 04:15 PM ISTUpdated : Mar 06, 2024, 04:27 PM IST
അമ്പരപ്പിച്ച് ബിഗ് ബോസ് താരം, ഫോട്ടോ പുറത്തുവിട്ട് ശോഭ വിശ്വനാഥ്, ചര്‍ച്ചയാകുന്നു

Synopsis

ശോഭ വിശ്വനാഥ് പുറത്തുവിട്ട വേറിട്ട ഫോട്ടോകള്‍ ചര്‍ച്ചയാകുന്നു.  

മലയാളത്തിന്റെ പ്രിയപ്പെട്ട ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ചതാണ് വ്യവസായിയും നടിയും മോഡലുമൊക്കെയായ ശോഭ വിശ്വനാഥ്. ബിഗ് ബോസിലെ കരുത്തുറ്റ മത്സരാര്‍ഥിയായി ഷോയുടെ പ്രേക്ഷകര്‍ ശോഭ വിശ്വനാഥിനെ വിലയിരുത്തിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിനു ശേഷവും താരം സാമൂഹ്യ മാധ്യമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി നിലനില്‍ക്കാൻ ശ്രമിച്ചിരുന്നു. ശോഭ വിശ്വനാഥിന്റെ ചില പുതിയ ഫോട്ടോകളാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

പ്രകൃതിക്ക് നമ്മളെ ആവശ്യമില്ല എന്ന് പറയുന്ന ശോഭ വിശ്വനാഥ് പ്രകൃതിയെ നമുക്കാണ് ആവശ്യം എന്നും സമര്‍ഥിച്ചാണ് ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും ശോഭ വിശ്വനാഥിന്റെ പുതിയ ഫോട്ടോകള്‍ ഹിറ്റായിരിക്കുകയിരിക്കുകയാണ്. നിരവധി പേരാണ് ശോഭയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യമായ ഒരു ആശയമാണെന്നും പറഞ്ഞാണ് ശോഭ വിശ്വനാഥിനെ ആരാധകര്‍ അഭിനന്ദിക്കുന്നത്.

ബിഗ് ബോസില്‍ രണ്ടാം സ്ഥാനത്തിയേക്കാവുന്ന താരം എന്ന വിലയിരുത്തുകളില്‍ ഉള്‍പ്പെട്ട മത്സരാര്‍ഥിയായിരുന്നു ശോഭ വിശ്വനാഥ്. എന്നാല്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച് ഷോയില്‍ ശോഭ വിശ്വനാഥ് നാലാം സ്ഥാനത്തായിരുന്നു. റെനീഷ റെഹ്‍മാനായിരുന്നു രണ്ടാമത്. മൂന്നാമത് എത്തിയത് ജുനൈസായിരുന്നു.

മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ശോഭ വിശ്വനാഥ് എന്ന് എതിരാളികള്‍ക്കും സംശയമുണ്ടാകാൻ വഴിയില്ല. ഒരിക്കലും പിൻമാറാൻ തയ്യാറാകാത്ത ഒരു താരം എന്ന ഇമേജായിരുന്നു ശോഭാ വിശ്വനാഥിന് ബിഗ് ബോസില്‍ ഉണ്ടായിരുന്നത്. ഏഷ്യാനെറ്റിലെ ഒരു ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ശോഭ വിശ്വനാഥിന് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ലഭിക്കാൻ കാരണമായതും ഒരുപക്ഷേ ആ മനോഭാവമായിരുന്നിരിക്കാം. ബിഗ് ബോസില്‍ പ്രതീക്ഷ തെറ്റിയെങ്കിലും താരം പിന്നീട് സാരി ഡിസൈനിംഗിലും കലാപരമായ മറ്റ് പ്രവര്‍ത്തികളിലൂടെയും സജീവമായി തുടര്‍ന്നിരുന്നു.

Read More: ഇടമില്ലാതെ മോഹൻലാലും മമ്മൂട്ടിയും, വിദേശ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ആ സൂപ്പർ താരം, ചിത്രങ്ങൾ ഇവ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍