കാത്തിരിപ്പ് അവസാനിക്കുന്നു; 'ബിഗ് ബോസ് സീസണ്‍ 3' ഉടന്‍

Published : Feb 01, 2021, 11:13 AM IST
കാത്തിരിപ്പ് അവസാനിക്കുന്നു; 'ബിഗ് ബോസ് സീസണ്‍ 3' ഉടന്‍

Synopsis

കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ്‍ 3നുവേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്. ഇത് അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്. 

ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസ് സീസണ്‍ 3' ആരംഭിക്കുന്നു. ഈ മാസം പകുതിയോടെ സംപ്രേഷണം ആരംഭിക്കുന്ന ഷോയുടെ പുതിയ ടീസര്‍ പുറത്തെത്തി. അവതാരകനായ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ടാഗ് ലൈന്‍ പോലെ കടന്നുവരുന്ന വാചകം 'ദി ഷോ മസ്റ്റ് ഗോ ഓണ്‍' എന്നാണ്.

കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുക. കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ്‍ 3നുവേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്. ഇത് അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്. മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പും അന്തിമഘട്ടത്തിലാണ്. അന്തിമ പട്ടികയില്‍ ഇടംപിടിക്കുന്നവര്‍ക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും

ജനുവരി ആദ്യമാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഇതായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍- "നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തില്‍ നിങ്ങള്‍ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്‍റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു നമ്മുടെ സ്വന്തം ഏഷ്യാനെറ്റില്‍. ഞാനുമുണ്ടാകും".

ജനപ്രീതിയില്‍ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍. നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ്‍ 2 ന്‍റെ അവസാന എപ്പിസോഡ് 2020 മാര്‍ച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ കൊവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാര്‍ഥികളോട് നേരിട്ട് വിശദീകരിക്കുകയായിരുന്നു അവസാന എപ്പിസോഡില്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദുൽഖർ ചിത്രം 'ഐ ആം ഗെയിം' ലൊക്കേഷൻ സന്ദർശിച്ച് മെഗാസ്റ്റാർ മമ്മൂട്ടി
30-ാം ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപന ദിവസം 11 ചിത്രങ്ങൾ