
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം ഈ സീസണില്‍ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. എന്നാല്‍ പെരുമാറ്റം പലപ്പോഴും അഖിലിന് വിനയാകാറുണ്ട്. അടുത്തിടെ ബിഗ് ബോസ് ഹൗസില്‍ അഖില്‍ മാരാര്‍ ശോഭയ്‍ക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശം അഖിലിനെ വീട്ടില്‍ നിന്നും പുറത്താക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇന്ന് (ജൂണ്‍ 3 ശനി) വരുന്ന മോഹന്‍ലാലിന്‍റെ എപ്പിസോഡിന്‍റെ പ്രമോ വന്നതോടെയാണ് ആഖില്‍ മാരാര്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഈ ആശങ്കയിലേക്ക് നീങ്ങിയത്.
ബിഗ് ബോസ് ഹൗസില്‍ അഖില്‍ മാരാര്‍ ശോഭയ്‍ക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ചാണ് ബിഗ്ബോസ് ഷോ അവതാരകനായ മോഹൻലാല്‍ രംഗത്ത് എത്തിയത്. അഖിലിനെയും ശോഭയെയും ബിഗ് ബോസ് ഹൗസിലെ കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് മോഹൻലാല്‍ സംസാരിച്ചത് എന്ന് വ്യക്തമാണ്. ഇങ്ങനെ ഒരു കാര്യവുമായി ഞങ്ങള്‍ക്ക് മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണെന്ന് മോഹൻലാല്‍ വ്യക്തമാക്കി. ഇത് ഒരു ഗൗരവതരമായ കുറ്റമാണ് എന്നും അഖിലിനോട് മോഹൻലാല്‍ വ്യക്തമാക്കുന്നതിന്റെ പ്രൊമൊ പുറത്തുവിട്ടു.
എന്തിനാണ് ഞാൻ ഇവിടെ നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം എന്ന് മോഹൻലാല്‍ പറയുന്നതായിട്ടാണ് പ്രൊമൊയുടെ തുടക്കത്തില്‍ കാണുന്നത്.. ചില വാക്കുകള്‍ അഖില്‍ പറയുകയുണ്ടായിയെന്നും മോഹൻലാല്‍ ചൂണ്ടിക്കാട്ടി. എന്നെപ്പോലെ ഒരുപാട് വനിതകളെ അത് മുറിവേല്‍പ്പിച്ചുണ്ടാകുമെന്നതെന്നായിരുന്നു വിഷയത്തില്‍ ശോഭ പ്രതികരിച്ചത്.. ഞാൻ ഫ്രീ ആയിട്ട് സംസാരിക്കുന്നയാളാണെന്നായിരുന്നു അഖിലിന്റെ മറുപടി. സുഹൃത്തുക്കളോടോ വീട്ടിലോ പറയുന്നതുപോലെ ഇങ്ങനെയൊരു പബ്ലിക് പ്ലാറ്റ്‍ഫോമില്‍ പറയാൻ പറ്റില്ല എന്ന് മോഹൻലാല്‍ വ്യക്തമാക്കി.
ലിമിറ്റ് ക്രോസ് ചെയ്‍തുപോയ കാര്യമാണെന്ന് അഖിലിന് വാദത്തിന് ശോഭ മറുപടി നല്‍കി. ഇത് ഒരു സീരിയസ്‍ ഓഫൻസാണെന്നും എന്തായാലും ഇങ്ങനെയുള്ള കാര്യവുമായി ഞങ്ങള്‍ക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുണ്ട് എന്നും ബിഗ് ബോസിന്റെ അഭിപ്രായമെന്നോണം മോഹൻലാല്‍ വ്യക്തമാക്കുന്നതും പ്രൊമൊയില്‍ കാണാം.
ഇതോടെ അഖിലിനെ പുറത്താക്കി എന്ന തരത്തില്‍ അടക്കം ബിഗ്ബോസ് സംബന്ധിച്ച ചര്‍ച്ച നടക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ച ശക്തമായി. എതിര്‍ മത്സരാര്‍ത്ഥികളുടെ ഫാന്‍ സംഘങ്ങള്‍ ഇത് സംബന്ധിച്ച് പോസ്റ്റുകളും ഇട്ടു തുടങ്ങി. ഇതോടെ ആശങ്കയിലായ അഖില്‍ മാരാര്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് അഖിലിന്‍റെ ഭാര്യ രാജലക്ഷ്മി കുറച്ച് മുന്‍പ് ഇട്ട സ്റ്റാറ്റസ്.
ഒരു വിഷയവും ഇല്ല, എല്ലാം നന്നായി പോകുന്നു പ്രിയപ്പെട്ടവരെ എന്നാണ് ഇംഗ്ലീഷില്‍ ഇട്ട ഈ സ്റ്റാറ്റസ് പറയുന്നത്. ഇതോടെ അഖില്‍ ആരാധകര്‍ ആഹ്ളാദത്തിലാണ്. എന്നാല്‍ എന്താണ് ബിഗ്ബോസ് ഷോയില്‍ സംഭവിക്കുക എന്ന ആശങ്ക ഇപ്പോഴും ഉണ്ട്. അധികം വൈകാതെ 9 മണിക്ക് ഷോയുടെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നിര്‍ണ്ണായക എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യും.
'ഇത് ഗൗരവതരമായ കുറ്റമാണ്, ഇങ്ങനെ മുന്നോട്ടു പോകാനാകില്ല', മാരാരോട് മോഹൻലാല്‍
'ഞാൻ പലവട്ടം താക്കീത് ചെയ്‍തതാണ്', സഭ്യതവിട്ട പെരുമാറ്റത്തിനെതിരെ മോഹൻലാല്‍- വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ