ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു

Published : Jun 03, 2023, 07:08 PM IST
ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു

Synopsis

കന്നഡ സിനിമ ടിവി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നിതിൻ ഗോപി. സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. 

ബെംഗളൂരു: കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ബെംഗളൂരുവിലെ ഇട്ടമഡുവിലുള്ള വീട്ടിൽ വെച്ച് നിഥിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 

കന്നഡ സിനിമ ടിവി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നിതിൻ ഗോപി. സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. ഹലോ ഡാഡി എന്ന സിനിമയിൽ ഡോ. വിഷ്ണുവർദ്ധനൊപ്പം പുല്ലാങ്കുഴൽ വാദകനായി എത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരള കേസരി, മുത്തിനന്ത ഹെന്ദാടി, നിശബ്ദ, ചിരബന്ധവ്യ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ശ്രുതി നായിഡു നിർമ്മിച്ച ജനപ്രിയ സീരിയൽ പുനർ വിവാഹയിലും നിതിൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കന്നഡ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയ സീരിയലായിരുന്നു ഇത്. ഹരഹര മഹാദേവ് എന്ന ഭക്തി സീരിയലിന്‍റെ ഏതാനും എപ്പിസോഡുകളിൽ അദ്ദേഹം അതിഥി വേഷങ്ങൾ ചെയ്യുകയും നിരവധി തമിഴ് സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

അടുത്തിടെ നിതിന്‍ ഒരു പുതിയ സീരിയൽ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു, അതിനായി ഒരു പ്രമുഖ കന്നഡ ചാനലുമായി ചർച്ചയിലായിരിക്കുമ്പോഴാണ് അപ്രതീക്ഷിത മരണം. 

ഇത് നാണക്കേട്, ആര് ഉത്തരം പറയും: ഒഡിഷ ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് വിവേക് അഗ്നിഹോത്രി

വടിവേലുവിന്‍റെ ഗാനം; കണ്ണീര്‍ പൊഴിച്ച് ഉലകനായകന്‍: വൈറലായി വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'