പട്ടായ ഗേൾസ് പട്ടായിയിൽ പോയി, അനുമോൾ എപ്പോൾ പോകും?; മറുപടി

Published : Feb 17, 2026, 03:09 PM IST
Anumol

Synopsis

ബിഗ് സിനു ശേഷം എല്ലാവരുമായും സംസാരിക്കാറില്ലെന്നും വളരെ കുറച്ചു പേരോടു മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നും അനുമോൾ വെളിപ്പെടുത്തി.

ബിഗ് ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്ന അനുമോളും ആദിലയും നൂറയും. 'പട്ടായ ഗേൾസ്' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. പുറത്തിറങ്ങിയതിനു ശേഷം ഒരുമിച്ച് പട്ടായയിൽ പോകണമെന്ന് ഇവർ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞിരുന്നു. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്.

ഇപ്പോളിതാ പട്ടായയിൽ പോകുന്നില്ലേ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. ''ഞാനിപ്പോൾ കുറച്ച് തിരക്കാണ്. എന്തായാലും എനിക്ക് പോകണം. ബിഗ്ബോസിൽ പോകുന്നതിനു മുൻപേ തന്നെ ഞങ്ങൾ സുഹൃത്തുക്കളുടെ ഒരാഗ്രഹം ആയിരുന്നു പട്ടായയിൽ പോകണം എന്നത്. എന്റെ രണ്ടുമൂന്ന് സുഹ‍ൃത്തുക്കളുണ്ട്. അവരുമായിട്ട് പോകാനാണ് പ്ലാൻ ചെയ്തത്. അപ്പോളാണ് ബിഗ്ബോസിൽ ചെന്ന് അവരുമായിട്ട് കൂട്ടായത്. ശരിക്കും ഞങ്ങൾ സീരിയസായിട്ട് പ്ലാൻ ചെയ്തതു തന്നെയാണ്. എന്തായാലും ഒരിക്കൽ പോകും'', അനുമോൾ പറഞ്ഞു.

ബിഗ് സിനു ശേഷം എല്ലാവരുമായും സംസാരിക്കാറില്ലെന്നും വളരെ കുറച്ചു പേരോടു മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നും അനുമോൾ കൂട്ടിച്ചേർത്തു. ബിഗ്ബോസ് അനുഭവങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ''പുറമേ നിന്നു കാണുമ്പോൾ ഇതൊക്കെ എന്ത്, എളുപ്പമല്ലേ എന്നൊക്കെ തോന്നുമായിരിക്കും. പക്ഷേ അവിടെ ഒരു പ്രഷർ കുക്കർ പോലെയാണ്, കുറച്ച് കഷ്ടപ്പാടുണ്ട്. അവിടെ എന്താണ് അനുഭവിച്ചത് എന്ന് എനിക്കേ അറിയൂ. അത് മൽസരിച്ച ആരോടു ചോദിച്ചാലും അങ്ങനെ തന്നെയേ പറയൂ'', അനുമോൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടൈറ്റിലിൽ 'ഭ​ഗവാൻ', വെട്ടണമെന്ന് സെൻസർ ബോർഡ്; പേര് മാറ്റി നിർമാതാക്കൾ
മലയാളത്തിന്റെ ഡാർക്ക് ഹൊറർ ത്രില്ലർ ഒടിടിയിലേക്ക്, സ്‍ട്രീംഗ് തിയ്യതി പ്രഖ്യാപിച്ചു