
ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം മത്സരാര്‍ഥികള്‍ എല്ലാം അവരവരുടെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു. എല്ലാവരും അവരവരുടെ പ്രണയത്തെ കുറിച്ച് വികാരാധീനരായി വിവരിച്ചപ്പോള്‍ നോബി കോമഡിയിലൂടെയാണ് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. മറ്റുള്ളവരുടെ പ്രണയകഥയില്‍ നിന്ന് നോബിയുടെ കഥ വേറിട്ടുനിന്നതും അതുകൊണ്ടു തന്നെ. സ്‍കൂള്‍ പഠനകാലത്ത് പെണ്‍കുട്ടികളാരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നാണ് നോബി പറഞ്ഞത്. താൻ നാടകമടക്കമുള്ള കലാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തന്നെ ആരും പരിഗണിച്ചതേയില്ല. ഇപോള്‍ ആര്‍ക്കെങ്കിലും തന്നോട് പ്രണയം പറയണമെന്നുണ്ടെങ്കില്‍ മടിക്കണ്ടെന്നും നോബി തമാശ കലര്‍ത്തി പറയുന്നു.
സ്‍കൂളില്‍ നാടകമൊക്കെ ഞാൻ ചെയ്‍തിരുന്നു. മറ്റുള്ള സുഹൃത്തുക്കളോട് നാടകം കണ്ടൊക്കെ പെണ്‍കുട്ടികളൊക്കെ അഭിപ്രായം പറയുമായിരുന്നു. എന്നാല്‍ എന്നോട് ആരും ഒന്നും പറഞ്ഞില്ല. ഞാൻ ഇത് എന്തുകൊണ്ടെന്ന് ആലോചിച്ചു. ഒരു സുഹൃത്ത് പറഞ്ഞു നമ്മളെ കാണാൻ കൊള്ളാത്തതുകൊണ്ടാകും എന്ന്. അവൻ എന്റെ അടുത്ത സുഹൃത്താണ് ഇന്നും. ഞാൻ അതുകൊണ്ട് അക്കാര്യത്തില്‍ തകര്‍ന്നുപോയി. പിന്നീട് കോമഡി സ്റ്റാര്‍സ് മിമിക്രി ഒക്കെ ചെയ്‍തു തുടങ്ങിയപ്പോള്‍ കാണാൻ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഇഷ്‍ടമാണെന്നു പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ അവര്‍ പറ്റിച്ചതാകാമെന്നും നോബി പറഞ്ഞു.
കോമഡി സ്റ്റാര്‍സിന്റെ സമയത്ത് ഒരു പെണ്‍കുട്ടി ഇഷ്‍ടമാണെന്ന് പറഞ്ഞു അവളാണ് തന്റെ ഭാര്യയെന്നും നോബി പറഞ്ഞു.
സ്‍കൂളില്‍ പഠിക്കുമ്പോള്‍ പറയാൻ കഴിയാതിരുന്ന പ്രണയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഇപോള്‍ പറയാമെന്നും നോബി തമാശകലര്‍ത്തി പറഞ്ഞു. എന്റെ ഫോണ്‍ നമ്പര്‍ ഗൂഗിളില്‍ നിന്ന് കിട്ടും. അതിലേക്ക് മെസേജ് ചെയ്‍താല്‍ മതി. എന്നാല്‍ ഇപോള്‍ ചെയ്യേണ്ട ഫോണ്‍ ഭാര്യയുടെ കയ്യിലാണ്. താൻ വീട്ടിലെത്തി മെസേജ് അയച്ചാല്‍ മതി. കഴിയുമെങ്കില്‍ കാണാമെന്നും തമാശയോടെ നോബി പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയും ചെയ്‍തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ