ദുരൂഹത നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരിൽ ആകാംഷയുണർത്തുന്നു. ഷാഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്

സ്വന്തം ശൈലിയിൽ പ്രേക്ഷകരുടെ നെഞ്ചിൽ കയറിപ്പറ്റിയ അഭിനേതാവാണ് ഗോകുലൻ. ആമേൻ മുതൽ ഇങ്ങോളമുള്ള ചിത്രങ്ങൾ എടുത്തു നോക്കിയാൽ നമുക്ക് മനസ്സിലാകും. ചെയ്ത ചിത്രങ്ങളിൽ എല്ലാം അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വവ്വാല്‍ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേഷൻ വന്നപ്പോൾ കുറച്ചു കൂടി പ്രതീക്ഷിക്കുന്നു എന്ന് തന്നെ പറയാം. ദുരൂഹത നിറഞ്ഞ മുഖഭാവത്തിൽ കീചെയിനും തൂക്കി പിടിച്ചു നിൽക്കുന്ന വാസുവിനെയാണ് ക്യാരക്റ്റര്‍ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. വാസു എന്ന കഥാപാത്രമായി ഗോകുലൻ മാറുമ്പോൾ എന്തൊക്കെയോ പ്രതീക്ഷിക്കേണ്ടതുണ്ടെന്ന തോന്നൽ ഉണ്ടാകുന്നു. അത് വാസു എന്ന കഥാപാത്രത്തിൽ ഗോകുലന്റെ പ്രതിഫലനമാണ്.

Add Asianetnews as a Preferred SourcegooglePreferred

മൂന്നു ചാപ്റ്ററുകളില്‍ ഒരുങ്ങുന്ന വവ്വാൽ സിനിമയുടെ ആദ്യത്തെ ചാപ്റ്ററിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ എല്ലാം വളരെ ശ്രദ്ധേയമാണ്. മലയാളത്തിൽ നിന്നും വരുന്ന പാൻ ഇന്ത്യൻ സിനിമയെന്ന ലേബൽ ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങൾ നേടിക്കൊടുക്കുന്നുണ്ട്. തീയേറ്റർ പൂരപ്പറമ്പാക്കുവാനുള്ള ഘടകങ്ങൾ ചിത്രത്തിലുണ്ട് എന്ന് അണിയറപ്രവർത്തകൾ ഉറപ്പിച്ചു പറയുന്നൂ. അത് സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലെർ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തെ പൊയറ്റിക്കല്‍ ആക്ഷൻ ത്രില്ലർ എന്നാണ് അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റ് സിനിമയാണിത്.

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ: ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി ആർ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming