'ബിഗ് ബോസില്‍ കിടപ്പറ രംഗം വ്യാജം': വിവാദം കത്തിയപ്പോള്‍ വിശദീകരണവുമായി ജിയോ സിനിമ

Published : Jul 25, 2024, 08:36 AM IST
'ബിഗ് ബോസില്‍ കിടപ്പറ രംഗം വ്യാജം': വിവാദം കത്തിയപ്പോള്‍ വിശദീകരണവുമായി ജിയോ സിനിമ

Synopsis

ഇന്‍റിമേറ്റ്  വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇത് വ്യാപകമായ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.  

മുംബൈ: അര്‍മാന്‍ മാലിക്ക് ഭാര്യ കൃതിക മാലിക്ക് എന്നിവരുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ വീഡിയോയില്‍ നിലപാട് വ്യക്തമാക്കി 'ബിഗ് ബോസ് ഒടിടി 3' നിർമ്മാതാക്കൾ. ബിഗ് ബോസ് ഒടിടി 3 ഷോയില്‍ പങ്കെടുക്കുന്ന യൂട്യൂബർ അർമാൻ മാലിക്കിന്‍റെയും അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യ കൃതികയുടെയും ഇന്‍റിമേറ്റ്  വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇത് വ്യാപകമായ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.

'ബിഗ് ബോസ് ഒടിടി 3' ക്ക് വേണ്ടി ജിയോ സിനിമയാണ് പ്രസ്താവന പങ്കിട്ടിരിക്കുന്നത്. അർമാൻ-കൃതികയുടെ വൈറൽ വീഡിയോ വ്യാജമാണ് എന്നാണ് ബിഗ് ബോസ് ഒടിടി 3  നിർമ്മാതാക്കൾ പറയുന്നത്. ഷോയെ അപകീർത്തിപ്പെടുത്തുന്നതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ നടപടിയെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. 

"ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുന്ന ഏതൊരു ഉള്ളടക്കത്തിന്‍റെ ഗുണനിലവാരവും സംപ്രേക്ഷണ ക്ഷമതയും ഉറപ്പാക്കാൻ ജിയോസിനിമ കർശനമായ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ട്. ജിയോസിനിമയിൽ സ്ട്രീം ചെയ്യുന്ന 'ബിഗ് ബോസ് ഒടിടി' യിൽ അത്തരം ഉള്ളടക്കങ്ങളൊന്നുമില്ല. പ്രചാരത്തിലുള്ള വീഡിയോ ക്ലിപ്പ് അശ്ലീലവും വ്യാജവുമാണ്"  പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ ജിയോ സിനിമയില്‍ സ്ട്രീം ചെയ്യുന്ന ബിഗ് ബോസ് ഒടിടി 3 റിയാലിറ്റി ഷോയ്ക്കെതിരെ മഹാരാഷ്ട്ര ഭരണകക്ഷിയായ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം രംഗത്ത് എത്തിയിരുന്നു. ഷോയ്ക്കും അതിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ശിവസേനയുടെ മുതിർന്ന എംഎൽഎ മനീഷ കയാണ്ഡെ തിങ്കളാഴ്ച മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

ജൂലൈ 18 ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ കൃതിക മാലിക്കിന്‍റെയും അർമാൻ മാലിക്കിന്‍റെയും കിടപ്പറ രംഗങ്ങള്‍ കാണിച്ചുവെന്ന് മഹാരാഷ്ട്ര ഭരണകക്ഷി ശിവസേനയുടെ മുതിർന്ന എംഎൽഎ മനീഷ കയാണ്ഡെ പറഞ്ഞത്. 

അതേ സമയം ഒരാഴ്ച മുന്‍പാണ് അർമാൻ മാലിക് തന്‍റെ രണ്ടാം ഭാര്യ കൃതിക മാലിക്കുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ ഇരുവരുടെയും ചില റൊമാന്‍റിക് നിമിഷങ്ങള്‍ 24x7 ലൈവായ ഹിന്ദി ബിഗ് ബോസ് ഒടിടി 3  വഴി പുറത്ത് എത്തുകയും ചെയ്തു. ക്ലിപ്പ് വൈറലായതോടെ സോഷ്യൽ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.   എന്നാല്‍ ഇരുവരുടെയും റൊമാന്‍റിക്ക് രംഗങ്ങള്‍ക്കൊപ്പം ചില ക്ലിപ്പുകള്‍ ചേര്‍ത്ത് അത് പോണ്‍ ക്ലിപ്പ് പോലെ പ്രചരിപ്പിക്കുന്നുവെന്നും പലരും ആരോപിക്കുന്നുണ്ട്. 

'എന്നെയും കുടുംബത്തെയും കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം': പൊലീസിന് സല്‍മാന്‍ ഖാന്‍ നല്‍കിയ മൊഴി

ബിഗ് സ്ക്രീനിലേക്ക് വീണ്ടും കൂടുതല്‍ മിഴിവോടെ 'ദേവദൂതന്‍', ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ