മോഹൻലാലിനൊപ്പം ഐശ്വര്യയായി ബിഗ് ബോസ് താരം ലെച്ചു

Published : Jul 24, 2023, 07:27 PM IST
മോഹൻലാലിനൊപ്പം ഐശ്വര്യയായി ബിഗ് ബോസ് താരം ലെച്ചു

Synopsis

ആ ഹിറ്റ് ഫ്രെയിം ഓര്‍മിപ്പിച്ച് ഫോട്ടോയുമായി ലെച്ചു.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശ്രദ്ധേയയായ മത്സരാര്‍ഥിയായിരുന്നു ലെച്ചു. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ ഷോയില്‍ നിന്ന് ലെച്ചുവിന് പിൻമാറേണ്ടി വന്നിരുന്നു. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൊക്കെ സജീവമായി താരം ഇടപെട്ടിരുന്നു. ഇപ്പോഴിതാ നടൻ മോഹൻലാലിനൊപ്പമുള്ള ഒരു ഫോട്ടോയാണ് ലെച്ചുവിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്.

'ഇരുവര്‍' എന്ന ക്ലാസിക് തമിഴ് ചിത്രത്തിലെ ഒരു ഫ്രെയിം റീക്രീയേറ്റ് ചെയ്‍തിരിക്കുകയാണ് ലെച്ചു. മോഹൻലാലിന്റേതായി കണ്ട ആദ്യ ചിത്രമാണ് 'ഇരുവറെ'ന്നും താരം വ്യക്തമാക്കുന്നു. യാദൃശ്ചികവശാല്‍ യഥാര്‍ഥ പേര് ഐശ്വര്യയെന്നാണ്. ഇങ്ങനെ ഒരു ഫോട്ടോയെടുക്കാനായതില്‍ അനുഗ്രീഹതയാണ് താൻ എന്നും വ്യക്തമാക്കുകയാണ് നടി ലെച്ചു.

ജീവിതത്തില്‍ തരണം ചെയ്‍ത പ്രതിസന്ധികള്‍ ഷോയില്‍ ലെച്ചു വെളിപ്പെടുത്തിയിരുന്നു. ജീവിത പങ്കാളിയായ ശിവാജി സെന്നിനെയും താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തിടെ തങ്ങള്‍ പിരിയുകയാണെന്ന് താരവും ശിവാജിയും വ്യക്തമാക്കിയിരുന്നു. ചെറിയൊരു കുറിപ്പ് ശിവാജി പങ്കുവെച്ചിരുന്നു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട് എന്നായിരുന്നു ശിവാജി കുറിപ്പില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാ​ഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍‌ വേര്‍പിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്‍റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാം​ഗങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം എന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗ്ലാമറസായി പ്രിയ വാര്യര്‍, ബിക്കിനി ഫോട്ടോകളെ വിമര്‍ശിച്ചും അനുകൂലിച്ചും ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'