സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പ്രിയ വാര്യരുടെ ബിക്കിനി ഫോട്ടോകളെ വിമര്‍ശിച്ച് ആരാധകര്‍. 

നടി പ്രിയാ വാര്യര്‍ സിനിമാ രംഗത്ത് മാത്രമല്ല ഫാഷനിലൂടെയും തെന്നിന്ത്യൻ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രിയ വാര്യരുടെ ഫാഷൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ പ്രിയാ വാര്യരുടെ പുതിയ ഫോട്ടോകളാണ് തരംഗമാകുന്നത്. നടി പ്രിയ വാര്യരുടെ ബിക്കിനി ഫോട്ടോകളെ വിമര്‍ശിച്ചും അനുകൂലിച്ചും ഒട്ടേറെ പേരാണ് സാമൂഹ്യ മാധ്യമത്തില്‍ രംഗത്ത് എത്തിയിരിക്കുന്നത്.

പ്രിയാ വാര്യര്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ത്രില്ലറായ 'കൊള്ള'യാണ്. സൂരജ് വർമയാണ് ചിത്രത്തിന്റെ സംവിധാനം. രാജവേൽ മോഹനാണ് ഛായാഗ്രഹണം നിർവഹിച്ചത്. പ്രിയ വാര്യര്‍ 'ശില്‍പ' എന്ന കഥാപാത്രമായി എത്തിയപ്പോള്‍ രജിഷ വിജയൻ, വിനയ് ഫോർട്ട്, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ്, ഡെയ്‍ൻ ഡേവിസ്, ജോര്‍ദി, വിനോദ് പരവൂര്‍, സുധി കൊല്ലം, ഷാൻ റഹ്‍മാൻ, ഷൈനി ടി രാജൻ തുടങ്ങിയവരും 'കൊള്ള'യില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

View post on Instagram

രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷ് ആണ് 'കൊള്ള' നിര്‍മിച്ചത്. രവി മാത്യൂവാണ് 'കൊള്ള' എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ കഥക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടർമാരായ ജാസിം ജലാല്‍, നെൽസൻ ജോസഫ്‍ എന്നിവരാണ്.

കലാസംവിധാനം രാഖിൽ. കോസ്റ്റ്യൂം സുജിത്ത്. മേക്കപ്പ് റോണക്സ്. ടൈറ്റിൽ ഡിസൈൻ പാലായി ഡിസൈൻസ്, ഡിസൈനർ ജിസൻ പോൾ, ഗാനരചന വിനായക് ശശികുമാര്‍, നെല്‍സണ്‍, പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് കണ്‍ടറ്റ് ഫാക്ടറി, സ്റ്റിൽസ് സന്തോഷ് പട്ടാമ്പി വിതരണം അയ്യപ്പൻ മൂവീസ് എന്നിവരുമായിരുന്നു 'കൊള്ള'യുടെ പ്രവര്‍ത്തകര്‍.

വീട് വിട്ടിറങ്ങി 'ശിവാഞ്ജലി', 'സാന്ത്വനം വീട്' തല്ലിപ്പിരിയുന്നോ? റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക