'വയര്‍ കണ്ടതില്‍ വിഷമിക്കുന്നവരോട് ഒരു ചോദ്യം', ദേവുവിന്റെ മറുപടി ചര്‍ച്ചയാകുന്നു

Published : Aug 03, 2023, 03:57 PM IST
'വയര്‍ കണ്ടതില്‍ വിഷമിക്കുന്നവരോട് ഒരു ചോദ്യം', ദേവുവിന്റെ മറുപടി ചര്‍ച്ചയാകുന്നു

Synopsis

ബിഗ് ബോസ് താരം ദേവു മോശം കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ്.  

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് ദേവു. വൈബര്‍ ഗുഡ് എന്ന പേരില്‍ താരം സാമൂഹ്യ മാധ്യമങ്ങളിലും പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. ബിഗ് ബോസിലെ മികച്ച പ്രകടനത്തിന് ശേഷം ദേവു ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു ഫോട്ടോയ്‍ക്ക് വന്ന മോശം കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് ദേവു എന്ന ശ്രീദേവി.

സാമൂഹ്യ മാധ്യമത്തില്‍ ദേവു പങ്കുവെച്ച ഫോട്ടോ വിമര്‍ശിക്കപ്പെട്ടിരുന്നു. വയര്‍ ചാടിയെന്നൊക്കെയായിരുന്നു പരിഹസിച്ചുള്ള കമന്റുകള്‍. വിമര്‍ശകര്‍ക്ക് മറുപടിയുമായി മറ്റൊരു ഫോട്ടോയുമായി താരം എത്തി. എന്റെ വയര്‍ കണ്ട് വിഷമിക്കുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം. ഞാൻ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകള്‍ ആയത് എന്നുമാണ് ദേവു എഴുതിയിരിക്കുന്നത്. ദേവുവിന്റെ മറുപടി ഉചിതമായെന്നാണ് അഭിപ്രായങ്ങള്‍. ഒരുപാട് പേര്‍ ദേവുവിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഒട്ടേറെ പേരാണ് ദേവുവിന്റെ പുതിയ ഫോട്ടോ ലൈക്ക് ചെയ്‍തിരിക്കുന്നത്.

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ താരം എന്നിങ്ങനെ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയതിനു ശേഷമായിരുന്നു ദേവു ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. അതുകൊണ്ടുതന്നെ ദേവുവിന് തുടക്കത്തില്‍ തന്നെ ഷോയില്‍ കളം നിറയാൻ പറ്റിയിരുന്നു. നിലപാടുകള്‍ ഉറക്കെ പറഞ്ഞായിരുന്നു ഷോയില്‍ താരം ഇടം കണ്ടെത്തിയത്. ആരോഗ്യ കാരണങ്ങളാല്‍ ദേവു ചില ടാസ്‍കുകളില്‍ പിന്നോട്ടായി. ബിഗ് ബോസില്‍ ക്യാപ്റ്റനായിരിക്കെയായിരുന്നു ദേവു ഹൗസില്‍ നിന്ന് പുറത്തുപോയത് എന്ന പ്രത്യേകതയുമുണ്ട്.

അടുത്തിടെ ലുലു മാളിലുണ്ടായ ഒരു മോശം അനുഭവം വെളിപ്പെടുത്തുകയും ചെയ്‍തിരുന്നു ദേവു. ലുലു മാളിൽ വച്ച് ഒരാൾ മോശമായ ആം​ഗ്യം കാണിച്ചുവെന്ന് ദേവു വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. താൻ അങ്ങനെ ചെയ്‍തിട്ടില്ലെന്നും ബിപിയുടെ കുഴപ്പമുണ്ടെന്നും പറഞ്ഞു അയാള്‍. അതുകൊണ്ട് ഉമിനീര് വരില്ല എന്നൊക്കെ അയാൾ പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചുവെന്നും ദേവു പറയുന്നു. അയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അയാൾക്ക് ഒരു അടി അയാള്‍ക്ക് താൻ കൊടുത്തു എന്നും ആ സംഭവത്തില്‍ ദേവു പ്രതികരിച്ചിരുന്നു.

Read More: ദേവസ്വം മന്ത്രിയെ 'മിത്തിസം' മന്ത്രിയെന്ന് വിളിക്കണം: സലിം കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ
കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം