Basanthi film| ഇരുട്ടും മഴയും 'ബസന്തി'യും, ഹ്രസ്വചിത്രം ചര്‍ച്ചയാകുന്നു

By Web TeamFirst Published Nov 4, 2021, 2:42 PM IST
Highlights

 ബിജു സി ദാമോദരന്റെ ഹ്രസ്വചിത്രം 'ബസന്തി' കാണാം.
 

വെറും 16 മിനിറ്റ് കൊണ്ട് ഒരു ജീവിതം തന്നെ പറയുന്ന മനോഹരമായ ഹ്രസ്വചിത്രമാണ് ബസന്തി (Basanthi). ഇരുട്ടും മഴയും പശ്ചാത്തലമായി ഒരു ജീവിതം പറയുന്ന ഹ്രസ്വചിത്രം മികച്ച രചനയിലൂടെയും സംവിധാനത്തിലൂടെയും ബിജു സി ദാമോദരൻ (Biju C Damodharan) കൃത്യമായി തന്നെ ചിലത് പറഞ്ഞുവയ്ക്കുന്നുണ്ട്. ഒരു സംഭാഷണം പോലും ഇല്ലാതെ കഥ പറയുന്ന രീതി സംവിധായകന്റെ ബ്രില്യൻസ് തന്നെ ആണ് വ്യക്തമാക്കുന്നത്. തെരുവോരങ്ങളിൽ വളയും മാലയും വിറ്റ് ജീവിതം കരപിടിപ്പിക്കാൻ ശ്രമിക്കുന്ന ബസന്തിയെന്ന പെൺകുട്ടിയും അവളറിയാതെ അവളെ പിന്തുടരുന്ന മറ്റൊരാളും. ഉദ്വേഗജനകമായ കഥാ പശ്ചാത്തലവും മഴയും ഇരുട്ടും നമ്മെ അവരിലേക്ക് പിന്തുടരാൻ പ്രേരിപ്പിക്കുന്നും ഉണ്ട്. നമ്മുടെ ചിന്തകളെ കീറി മുറിച്ചുകൊണ്ട് ആ രാത്രി നടക്കുന്ന സംഭവം ആണ് ബസന്തിയുടെ ഇതിവൃത്തം.

രചനയും സംവിധാനവും ബിജു സി ദാമോദരൻ. ജലീൽ ബാദുഷ ആണ് ഛായാഗ്രഹണം. ലിജു പ്രഭാകർ കളറിങ് നിർവഹിച്ചു. മേക്കപ്പ് ജിത്തു പയ്യന്നൂർ, കോസ്റ്റ്യൂം സുജിത് മട്ടന്നൂർ, ആർട്ട്‌ അജയൻ മാങ്ങാട്, എഡിറ്റിംഗ് അഭിജിത് ഹരിശങ്കർ, മ്യൂസിക് പ്രണവ് സി പി, ലിറിക്‌സ് ഹരീഷ് മോഹനൻ, വോക്കൽ അപർണ സിപി സൗണ്ട് ഡിസൈൻ ചരൻ വിനായിക്, സിങ്ക് സൗണ്ട് രോഹിത്, ശ്യാം കൃഷ്‍ണൻ, ചരൻ വിനായിക് ഡിസൈൻ അമിത് പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി മുണ്ടേരിആദി മരുതിയോടൻ, ശ്രീ ഗംഗ, കൊക്കാട് നാരായണൻ, അദ്വൈദ്, ഋധിക എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്


വി മീഡിയ എന്റർടൈൻമെന്റ്‍സിന്റെ ബാനറിൽ പ്രേമി വിശ്വനാഥ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത് 

കേരളപ്പിറവി ദിനത്തിൽ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്‍തിരിക്കുന്നു.

click me!