Shah Rukh Khan|'രാജ്യം നിങ്ങളോടൊപ്പം'; ഷാരൂഖിന് രാഹുല്‍ ഗാന്ധി എഴുതിയ കത്ത് പുറത്ത്

Web Desk   | Asianet News
Published : Nov 04, 2021, 02:02 PM ISTUpdated : Nov 04, 2021, 02:51 PM IST
Shah Rukh Khan|'രാജ്യം നിങ്ങളോടൊപ്പം'; ഷാരൂഖിന് രാഹുല്‍ ഗാന്ധി എഴുതിയ കത്ത് പുറത്ത്

Synopsis

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.

ഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug party case) ആര്യൻ ഖാൻ (Aryan Khan) അറസ്റ്റിലായതിന് പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി(Rahul Gandhi) ഷാരൂഖ് ഖാനെഴുതിയ(Shah Rukh Khan) കത്ത് പുറത്ത്. ഒക്ടോബര്‍ 14ന് എഴുതിയ കത്താണ് പുറത്തുവന്നത്. രാജ്യം ഷാരൂഖിനും കുടുംബത്തിനുമൊപ്പം ഉണ്ടെന്നാണ് രാഹുല്‍ കുറിക്കുന്നു.

'ഒരുകുട്ടിയും ഇത്തരത്തിലുള്ള പരിചരണം അര്‍ഹിക്കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ അനുഗ്രഹവും, പ്രാര്‍ത്ഥനയും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്', എന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. എത്രയും പെട്ടെന്ന് കുടുംബം ഒന്നാകട്ടെയെന്നും അദ്ദേഹം ആശംസിച്ചതായി എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.

'കരഞ്ഞുകൊണ്ടാണ് ഷാരൂഖ് ആ വാര്‍ത്ത കേട്ടത്'; ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറയുന്നു

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. 

തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യൻ ഖാന് ഒക്ടോബര്‍ 28നാണ് ബോംബെ ഹൈക്കോടതി  ജാമ്യം അനുവദിച്ചത്. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നത്. രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. മലയാളിയായ ശ്രേയസ് നായർ അടക്കം കേസിൽ അറസ്റ്റിലായ ഇരുപത് പേരിൽ പന്ത്രണ്ട് പേർക്കും ഇതിനോടകം ജാമ്യം കിട്ടിയിട്ടുണ്ട്.  

ആര്യൻ ഖാൻ ജാമ്യത്തിലിറങ്ങി; മോചനം അറസ്റ്റിലായി 22 ദിവസത്തിനു ശേഷം; ഷാരൂഖ് മന്നത്തിലേക്ക് കൊണ്ടുപോയി

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ