മലയാള സിനിമയിൽ 30 വർഷങ്ങൾ പൂർത്തിയാക്കി ബിജു മേനോൻ; ആഘോഷമാക്കാന്‍ 'തലവൻ'

Published : May 20, 2024, 10:32 AM IST
മലയാള സിനിമയിൽ 30 വർഷങ്ങൾ പൂർത്തിയാക്കി ബിജു മേനോൻ; ആഘോഷമാക്കാന്‍ 'തലവൻ'

Synopsis

ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ ആണ് ബിജു മേനോന്‍റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയനടനായി മാറിയ ആളാണ് ബിജു മേനോൻ. മലയാള സിനിമയിൽ ഒരു അഭിനേതാവെന്ന നിലയിൽ 30 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് താരം. ബിജു മേനോനെയും ആസിഫ് അലിയെയും നായകന്മാരാക്കി ജിസ് ജോയ് ഒരുക്കുന്ന തലവൻ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. മെയ് 24ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. അതേസമയം, മലയാള സിനിമയിൽ 30 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബിജു മേനോൻ.

1991ൽ ഈഗിൾ എന്ന ചിത്രത്തിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും 1994 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന സിനിമയാണ് ബിജു മേനോന്റെ നടൻ എന്ന നിലയിലുള്ള ആദ്യ ചിത്രം. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി എത്തി. പത്രം, മധുരനൊമ്പരക്കാറ്റ്, മഴ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളിമൂങ്ങ, ഓർഡിനറി, അയ്യപ്പനും കോശിയും തുടങ്ങി ബിജു മേനോൻ എന്ന നടനെ മലയാളിയുടെ മനസിൽ പതിപ്പിച്ച എത്രയെത്ര സിനിമകൾ. 

ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ ആണ് ബിജു മേനോന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ മൂഡിലുള്ള ചിത്രമാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഇത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം, പശ്ചാത്തലസംഗീതം ദീപക് ദേവ്, ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

ALSO READ : സം​ഗീതം രവി ബസ്‍റൂര്‍; 'മാര്‍ക്കോ' തീം മ്യൂസിക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു