‘കൽക്കി 2898 എഡി’ കമല്‍ഹാസന്‍റെ കഥാപാത്രം സംബന്ധിച്ച് നിര്‍ണ്ണായക വിവരം പുറത്ത്

Published : May 20, 2024, 09:31 AM IST
‘കൽക്കി 2898 എഡി’ കമല്‍ഹാസന്‍റെ കഥാപാത്രം സംബന്ധിച്ച് നിര്‍ണ്ണായക വിവരം പുറത്ത്

Synopsis

ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. 

ഹൈദരാബാദ്: റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന  ‘കൽക്കി 2898 എഡി’ എന്ന ചിത്രം ഇന്ത്യന്‍ സിനിമ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വന്‍ താര നിരയാണ് ചിത്രത്തില്‍ ഉള്ളത്. പ്രഭാസിന് പുറമേ ദീപിക പാദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. 

ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ കമല്‍ഹാസന്‍റെ വേഷം സംബന്ധിച്ച് അപ്ഡേറ്റാണ് ഇപ്പോള്‍ വരുന്നത്. 

ചിത്രം രണ്ട് ഭാഗം ആയിട്ടായിരിക്കും എത്തുക എന്നും. ഇതില്‍ ജൂണില്‍ ഇറങ്ങുന്ന ആദ്യഭാഗത്ത് 20 മിനുട്ട് സമയത്തേക്ക് ആയിരിക്കും കമലിന്‍റെ റോള്‍ ഉണ്ടാകുക എന്നുമാണ് വിവരം. ഒരു പ്രതിനായക വേഷം ആയിരിക്കും കമല്‍ഹാസന് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 

അതേ സമയം പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ  കഴിഞ്ഞ ദിവസം കല്‍ക്കി അണിയറക്കാര്‍ പുറത്തുവിട്ടു. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്.

സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

'മോദിയായി വേഷമിടാന്‍ സത്യരാജ്': വാര്‍ത്ത പരന്നയുടന്‍ കിടിലന്‍ മറുപടി നല്‍കി സത്യരാജ്

ദളപതി വിജയിയുടെ 'ദ ഗോട്ട്' പുതിയ അപ്ഡേറ്റ് കേട്ട് ആവേശത്തില്‍ കോളിവുഡ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചത്താ പച്ചയിലെ 'നെഞ്ചിലെ' എന്ന ഗാനം പുറത്ത്; ചിത്രം ജനുവരി 22 മുതൽ തിയേറ്ററുകളിൽ
'ആദർശവനായ ഒരാളെ കുറിച്ചാണ് രാമായണം പറയുന്നത്, ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം...; തുറന്നുപറഞ്ഞ് എ.ആർ റഹ്മാൻ