കണ്ണട ചരിച്ച് തന്നെ വയ്ക്കണോ? ‘ആർക്കറിയാം' മേക്കിം​ഗ് വീഡിയോ

Web Desk   | Asianet News
Published : May 29, 2021, 08:37 PM ISTUpdated : May 29, 2021, 08:39 PM IST
കണ്ണട ചരിച്ച് തന്നെ വയ്ക്കണോ? ‘ആർക്കറിയാം' മേക്കിം​ഗ് വീഡിയോ

Synopsis

പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ആര്‍ക്കറിയാം. 

തിയറ്ററുകളിൽ വേണ്ടത്ര പരി​ഗണന ലഭിച്ചില്ലെങ്കിലും ഒടിടി റിലീസ് നടത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ‘ആർക്കറിയാം‘. ആമസോൺ പ്രൈമും നീസ്ട്രീനും ഉൾപ്പെടെ ആറ് പ്ലാറ്റ്ഫോമുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇട്ടിയവിര എന്ന 72 വയസ്സുകാരനായിട്ടാണ് ബിജു മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നിരവധി പേർ താരത്തിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

നടൻ ഷറഫുദ്ദീൻ ഉൾപ്പടെയുള്ളവർ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ ഷൂട്ടിം​ഗാണ് വീഡിയോ. ബിജു മേനോൻ, പാർവതി, ഷറഫുദ്ദീൻ തുടങ്ങിയവർ ചിത്രീകരണത്തിനിടയിൽ സംശയങ്ങൾ ചോദിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാവുന്നതാണ്.

പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ആര്‍ക്കറിയാം. മൂൺഷോട്ട് എൻറർടെയ്‍ൻമെൻറ്സിൻറെയും ഒപിഎം ഡ്രീംമിൽ സിനിമാസിൻറെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

'മേം മാധുരി ദീക്ഷിത് ബൻനാ ചാഹതീ ഹൂം' (2003) എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു ജോൺ വർഗീസ് മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25, മാലിക് തുടങ്ങിയവയാണ് പ്രധാന വർക്കുകൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി