
കൊച്ചി: തല്ലുമാല,അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ"തുണ്ട്" പൂജ ഇന്ന് നടന്നു അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു. ചിത്രത്തിൽ ബിജു മേനോൻ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആഷിഖ് ഉസ്മാൻ ഒപ്പം നിർമ്മാണ പങ്കാളിയായി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്യാമറാമാനിൽ ഒരാളായ ജിംഷി ഖാലിദ് പങ്കാളിയാകുന്നു. ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി യുവാക്കൾക്ക് ഇടയിൽ ട്രെൻഡ് ആയി മാറിയ തല്ലുമാല എന്ന സൂപ്പർ മെഗാ ഹിറ്റ് ചിത്രവും സൗബിൻ ഷാഹീർ ബിനു പപ്പു നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അയൽവാശി എന്ന ചിത്രത്തിനും ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന പതിനഞ്ചാംമത്തെ ചിത്രം കൂടിയാണ് "തുണ്ട്".
സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിർമ്മാതാവും കൂടിയായ ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവാക്കൾക്ക് ഇടയിൽ പാട്ടുകൾ കൊണ്ട് തരംഗം തീർക്കുന്ന സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
എഡിറ്റിംഗ്-നമ്പു ഉസ്മാൻ,ലിറിക്‌സ്-മു.രി,ആർട്ട്-ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ- വിക്കി കിഷൻ,ഫൈനൽ മിക്സ്-എം. ആർ രാജാകൃഷ്ണൻ,പ്രൊഡക്ഷൻ കണ്ട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കൊസ്റ്റും-മാഷർ ഹംസ,മേക്കപ്പ്-റോണക്‌സ് സേവ്യർ,കൊറിയോഗ്രാഫി-ഷോബി പോൾരാജ്,ആക്ഷൻ-ജോളി ബാസ്റ്റിന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഗസ്റ്റിൻ ഡാൻ,അസോസിയേറ്റ് ഡയറക്ടർ-ഹാരിഷ് ചന്ദ്ര,സ്റ്റിൽ-രോഹിത് കെ സുരേഷ്, വിതരണം-സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ& സ്ട്രേറ്റജി-ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ,ഡിസൈൻ-ഓൾഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
നര്‍മ്മത്തില്‍ പൊതിഞ്ഞ കഥ: കുടുംബ സ്ത്രീയും കുഞ്ഞാടും ആരംഭിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ