
കൊച്ചി: എം.എ നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ പേര്. അയ്യര് കണ്ട ദുബായ് എന്ന പേര് അയ്യർ ഇൻ അറേബ്യ എന്നാക്കി മാറ്റി. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്.
ചിത്രത്തിലെ താരങ്ങളായ ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം എന്നിവർ ഒന്നിച്ച ഒരു പ്രൊമോഷൻ വീഡിയോ വഴിയാണ് പേരുമാറ്റം അറിയിച്ചത്. ഒരു മുഴുനീള കോമഡി എന്റർടൈനർ ആണ് ചിത്രം. നീണ്ട നാളുകൾക്ക് ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അയ്യർ ഇൻ അറേബ്യക്ക് ഉണ്ട്. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വെൽത്ത് ഐ സിനിമയുടെ ബാനറിൽ വരുന്ന ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമിയും വിവേക് മേനോനും ആണ് നിർവഹിച്ചത്. സംഗീതം ആനന്ദ് മധുസൂദനൻ. എഡിറ്റർ- ജോൺകുട്ടി. ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്. കലാസംവിധാനം- പ്രദീപ് എം. വി. പ്രൊഡക്ഷൻ- കണ്ട്രോളർ ബിനു മുരളി, മേക്കപ്പ് - സജീർ കിച്ചു. കോസ്റ്റ്യും- അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ- പ്രകാശ് കെ മധു. ഗാനങ്ങൾ- പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, സ്റ്റിൽസ്- നിദാദ്, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം. പിആർഒ- എ. എസ്. ദിനേഷ്, പിആർ& മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി, ഡിജിറ്റൽ പ്രമോഷൻ & ഡിസൈൻ- യെല്ലോടൂത്ത്.
'ഗോദ' നായിക വാമീഖ ഗബ്ബിയുടെ ഹോട്ട് രംഗങ്ങള്‍ വിവാദത്തിലേക്ക്; ചര്‍ച്ചയായി 'ഖുഫിയ'
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ