'കേശുവും പാറുക്കുട്ടിയും ഇപ്പോഴും അച്ഛാ എന്നാണ് വിളിക്കുന്നത്, കഴിവുള്ള പിള്ളേരാണ്': ബിജു സോപാനം

Published : Oct 30, 2026, 12:14 PM IST
Biju Sopanam

Synopsis

സീരിയലിൽ തന്റെ മക്കളായി അഭിനയിച്ച കേശുവും പാറുക്കുട്ടിയുമായുള്ള ബന്ധത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ലെന്ന് ബിജു സോപാനം പറയുന്നു.

മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരയാണ് ഉപ്പും മുളകും. ബാലു, നീലു, ലച്ചു, മുടിയന്‍, ശിവാനി, കേശു, പാറുക്കുട്ടി എന്നീ കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് ഒത്തിരി പ്രിയപ്പെട്ടവരാണ്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള പരമ്പര കൂടിയാണ് ഉപ്പും മുളകും. ബിജു സോപാനം, നിഷ സാരംഗ്, അന്‍സാബിത്ത്, ശിവാനി, വിഷ്ണു, ജൂഹി റുസ്തഗി, അമേയ എന്നിവരാണ് പരമ്പരയില്‍ പ്രധാനവേഷത്തിൽ എത്തിയത്. എന്നാൽ,ചില പ്രശ്നങ്ങൾ കാരണം ആണ് ബിജു സോപാനവും നിഷ സാരംഗും സീരിയലിൽ നിന്നും പിന്മാറിയിരുന്നു. ഇപ്പോൾ പഴയ എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്യുന്നത്. സീരിയലിൽ തന്റെ മക്കളായി അഭിനയിച്ച കേശുവും പാറുക്കുട്ടിയുമായുള്ള ബന്ധത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ലെന്ന് ബിജു സോപാനം പറയുന്നു.

''കേശുവും പാറുക്കുട്ടിയുമൊക്കെ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്. വിശേഷങ്ങളൊക്കെ അന്വേഷിക്കാറുണ്ട്. അച്ഛാ ആ എപ്പിസോഡ് കണ്ടോ, ഈ എപ്പിസോഡ് കണ്ടോ എന്നൊക്കെ ചോദിക്കും. സീരിയലിൽ അഭിനയിച്ചിരുന്ന കാലത്ത് വിളിച്ചിരുന്നതുപോലെ ഇപ്പോഴും അവർ എന്നെ ‘അച്ഛാ’ എന്നു തന്നെയാണ് വിളിക്കുന്നത്. എല്ലാവരും കഴിവുള്ള പിള്ളേരാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അവർ സീരിയലിൽ എത്തിയതാണ്. ഇത്രയും കാലം ജനങ്ങൾക്കിടയിൽ നിൽക്കാൻ പറ്റുക എന്നു പറയുന്നതു തന്നെ വലിയ കാര്യമാണ്. ഇത്രയും നാൾ ബോറടിപ്പിക്കാതെ നിന്നില്ലേ?'', മൂവി വേൾ‍ഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ബിജു സോപാനം പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇപ്പോൾ സിനിമകൾ ചെയ്യുകയാണെന്നും തത്കാലം സിറ്റ്കോമിൽ നിന്നും ഇടവേള എടുക്കുകയാണെന്നും ബിജു സോപാനം പറഞ്ഞു.''കുറച്ച് മാറി നിൽക്കേണ്ട അവസ്ഥ വന്നു. അത് നന്നായി. കാരണം സിനിമയിൽ ശ്രദ്ധിക്കാൻ തുടങ്ങി. സിറ്റ്കോം ചെയ്തിരുന്നപ്പോൾ മാസത്തിൽ 10 ദിവസത്തിൽ കൂടുതൽ എന്നെക്കാെണ്ട് സിനിമ ചെയ്യാൻ പറ്റില്ലായിരുന്നു. കാരണം സിറ്റ്കോമിന് മാസം 20 ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. അ‍‍ഡ്ജസ്റ്റ് ചെയ്താണ് സിനിമകൾ ചെയ്തത്. സിനിമയിൽ കുറേക്കൂടി ശ്രദ്ധിക്കണമെങ്കിൽ ആ മേഖല വിടണം. ഇപ്പോൾ ഞാൻ ഏഴ് പടം ചെയ്തു. ഓരോന്നായി റിലീസ് സമയം ആയിക്കൊണ്ടിരിക്കുന്നു. പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നു'', എന്നും താരം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

2027 പൊങ്കല്‍ റിലീസ്; കോളിവു‍ഡില്‍ നിന്നുള്ള ആദ്യ പ്രഖ്യാപനമായി പാ രഞ്ജിത്തിന്‍റെ 'വേട്ടുവം'
ധനുഷിനൊപ്പം മമ്മൂട്ടി; 'ഓം' കേരള വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ