
ബിന്ദു പണിക്കർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജമീലാന്‍റെ പൂവന്‍കോഴി'യുടെ ട്രെയിലർ റിലീസ് ചെയ്തു. സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം, പ്രേക്ഷകന് ചിരിവിരുന്നൊരുക്കുമെന്ന് ഉറപ്പാണ്. ചിത്രം ഈ മാസം 8 ന് തിയറ്ററിലെത്തും.
എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്‍റെയും കഥ പറയുന്ന ഈ സിനിമ കേവലം കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്നങ്ങളിലേക്കും നീളുന്നതാണെന്ന് അണിയറക്കാര്‍ പറയുന്നു. ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക. കുമ്പളങ്ങി നൈറ്റ്സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മിഥുന്‍ നളിനി, അലീഷ, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്സ്, അഷ്റഫ് ഗുരുക്കൾ, നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍, പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
രാമനായി രൺബീർ, സീതയായി സായ് പല്ലവി, രാവണനായി യാഷും; 'രാമായണ' റിലീസ് പ്രഖ്യാപിച്ചു
ബാനർ ഇത്ത പ്രൊഡക്ഷൻസ്, നിർമ്മാണം ഫസൽ കല്ലറക്കൽ, നൗഷാദ് ബക്കർ, കോ-പ്രൊഡ്യൂസർ നിബിൻ സേവ്യർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ജസീർ മൂലയിൽ, തിരക്കഥ, സംഭാഷണം ഷാജഹാൻ, ശ്യാം മോഹൻ (ക്രിയേറ്റീവ് ഡയറക്ടർ) ഛായാഗ്രഹണം വിശാൽ വർമ്മ, ഫിറോസ് ഖാൻ, മെൽബിൻ കുരിശിങ്കൽ, ഷാൻ പി റഹ്മാൻ, സംഗീതം ടോണി ജോസഫ്, അലോഷ്യ പീറ്റർ, ഗാന രചന സുജേഷ് ഹരി, ഫൈസൽ കന്മനം, ഫിലിം എഡിറ്റർ ജോവിൻ ജോൺ, പശ്ചാത്തല സ്‌കോർ അലോഷ്യ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഫൈസൽ ഷാ, കലാസംവിധായകൻ സത്യൻ പരമേശ്വരൻ, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, വസ്ത്രാലങ്കാരം ഇത്ത ഡിസൈൻ, മേക്കപ്പ് സുധീഷ് ബിനു, അജയ്, കളറിസ്റ്റ് ശ്രീക് വാര്യർ, പൊയറ്റിക് പ്രിസം, സൗണ്ട് ഡിസൈൻ ജോമി ജോസഫ്, സൗണ്ട് മിക്സിംഗ് ജിജുമോൻ ബ്രൂസ്, പ്രോജക്റ്റ് ഡിസൈനർ തമ്മി രാമൻ, കൊറിയോഗ്രാഫി പച്ചു ഇമോ ബോയ്, ലെയ്‌സൺ ഓഫീസർ സലീജ് പഴുവിൽ, പി ആർ ഒ- പി ആർ സുമേരൻ, മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് രാഹുൽ അനിസ്, ഫസൽ ആളൂർ, അൻസാർ ബീരാൻ, പ്രൊമോഷണൽ സ്റ്റില്ലുകൾ സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപസ്, വിതരണം ഇത്ത പ്രൊഡക്ഷൻസ്, അനിൽ തൂലിക, മുരളി എസ്എം ഫിലിംസ്, അജിത് പവിത്രം ഫിലിംസ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ