രാമായണയിൽ സായ് പല്ലവി സീതയായി എത്തുമ്പോൾ രാമനായി അഭിനയിക്കുന്നത് രൺബീർ കപൂർ ആണ്.

ന്ത്യൻ സിനിമയൊന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷ വാനോളം ആണ്. നേരത്തെ രാമായണയുടേതായി പുറത്തുവന്ന സ്റ്റിൽസുകൾക്ക് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നിർമാതാവ് നമിത് മൽഹോത്രയാണ് റിലീസ് വിവരം പങ്കിട്ടത്. രണ്ട് ഭാ​ഗങ്ങളിലായി എത്തുന്ന രാമായണയുടെ ആദ്യഭാ​ഗം 2026 ദീപാവലിക്കും രണ്ടാം ഭാ​ഗം 2027 ദീപാവലിക്കും തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 

രാമായണയിൽ സായ് പല്ലവി സീതയായി എത്തുമ്പോൾ രാമനായി അഭിനയിക്കുന്നത് രൺബീർ കപൂർ ആണ്. രാവണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം യാഷും. അടുത്തിടെ ആണ് രാവണനായി താൻ എത്തുന്ന കാര്യം യാഷ് സ്ഥിരീകരിച്ചത്. ഒരു നടനെന്ന നിലയിൽ അഭിനയിക്കാൻ ഏറ്റവും ആവേശകരമായ കഥാപാത്രമാണ് രാവണനെന്നും ആ വേഷമാകാൻ ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും ആയിരുന്നു യാഷ് മുൻപ് പറഞ്ഞത്. വേറെ ഏതെങ്കിലും കഥാപാത്രം ആയിരുന്നു തനിക്കവര്‍ ഓഫർ ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ വേണ്ടെന്ന് പറയുമായിരുന്നുവെന്നും യാഷ് പറഞ്ഞിരുന്നു. 

View post on Instagram

രണ്ട് യഥാർത്ഥ സംഭവങ്ങൾ പറഞ്ഞ ചിത്രം; നാല് മാസത്തിന് ശേഷം ആ പടം ഒടിടിയിലേക്ക്

സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ‘ഹനുമാനെ' അവതരിപ്പിക്കുന്നത്. 700 കോടിയാണ് രാമായണയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഭീഷണൻ്റെ വേഷം ചെയ്യാൻ നിർമ്മാതാക്കൾ വിജയ് സേതുപതിയുമായി ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മെയ്യില്‍ ചിത്രീകരണത്തില്‍ ചില പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ആദ്യഘട്ടത്തിൽ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് മധു മണ്ടേന ആയിരുന്നു. പിന്നാലെ ഇയാൾ പിന്മാറി. എന്നാല്‍ അദ്ദേഹത്തിന്‍റെ ബാധ്യതകളും നഷ്ടപരിഹാരവും നൽകാത്തതിനെ തുടര്‍ന്ന് നോട്ടീസ് ആയക്കുകയായിരുന്നുവെന്നും അതിനാണ് ചിത്രീകരണം തടസ്സപ്പെട്ടതെന്നുമാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം