മലാലയുടെ ജീവിതം പറയുന്ന സിനിമ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

By Web TeamFirst Published Dec 29, 2019, 4:44 PM IST
Highlights

മലാല യൂസഫ്‌സായുടെ ജീവിത കഥ പറയുന്ന സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റും  നൊബൽ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായുടെ ജീവിത കഥ പറയുന്ന സിനിമയാണ് ഗുല്‍ മകായ്. റീം ഷെയ്‍ഖ് ആണ് ചിത്രത്തില്‍ മലാലയായി അഭിനയിക്കുന്നത്. താലിബാൻ തീവ്രവാദത്തിന് എതിരെ മലാല നടത്തിയ ധീരതയാര്‍ന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. അടുത്ത മാസം 31ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

അംജദ് ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ ദത്ത, പങ്കജ് ത്രിപാതി, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. മലാല യൂസഫ്‌സായുടെ ധീരതായര്‍ന്ന ജീവിതപോരാട്ടമാണ് ചിത്രം പറയുന്നത് എന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. നോബല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് മലാല.

click me!