അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ബിരിയാണി' തിയറ്ററിലേക്ക്, ട്രെയിലര്‍ പുറത്തുവിട്ടു

By Web TeamFirst Published Mar 20, 2021, 7:09 PM IST
Highlights

ബിരിയാണി എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

സജിൻ ബാബുവിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമയാണ് ബിരിയാണ്. ഒട്ടേറെ ചലച്ചിത്രോത്സവങ്ങളില്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. സജിൻ ബാബുവിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‍കാരവും ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചിരുന്നു. സിനിമയുടെ ട്രെയിലര്‍ താരങ്ങളടക്കം ഷെയര്‍ ചെയ്‍തിട്ടുണ്ട്. ട്രെയിലറിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

ബിരിയാണി ഈ മാസം 26ന് തിയറ്ററുകളിലെത്തും. മികച്ച നടിക്കുള്ള പുരസ്‍കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. കനി കുസൃതിക്ക് അഭിനയത്തിന് അന്താരാഷ്‍ട്ര പുരസ്‍കാരവും ലഭിച്ചിരുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്‍ട്ര പുരസ്‍കാരം നേടിയത്. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദർശിപ്പിച്ചത്.  അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടി. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരവും സ്വന്തമാക്കിയിരുന്നു.

അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാരാഷ്‍ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണി സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയുമായി.

click me!