
യു.എ.ഇ പശ്ചാത്തലമാക്കി നിർമ്മിച്ച യു.എ.ഇ മലയാളികളുടെ സിനിമയായ ദി തേർഡ് ഹാൻഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് പ്രമുഖ സംവിധായകന്‍ ബ്ലസ്സി തിരുവല്ലയിൽ നിർവ്വഹിച്ചു. ഫിലിം സൈൻ പിക്ചേഴ്സിന് വേണ്ടി മേഴ്സി വർഗീസ് നിർമ്മിച്ച ഈ ചിത്രം, നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിബിൻ വർഗീസ് രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം യു.എ.ഇയിലും എറണാകുളത്തുമായി പൂർത്തിയായി. സ്‌റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു.
യു.എ.ഇ യിലെ ഉമ്മുൽ ഖുവൈനിൽ പ്രധാനമായും ചിത്രീകരിച്ച ഈ ചിത്രം, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു റിയലിസ്റ്റിക് ത്രില്ലർ ചിത്രമാണെന്ന് അണിയറക്കാര്‍ പറയുന്നു. യു.എ.ഇയിലെ മികവുറ്റ കലാകാരന്മാർ ക്യാമറയ്ക്ക് മുന്നിലും അണിയറയിലുമായി എത്തുന്ന ഈ ചിത്രം വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്നു. ഫിലിം സൈൻ പിക്ചേഴ്സിന് വേണ്ടി മേഴ്സി വർഗീസ് നിർമ്മിക്കുന്ന ദി തേർഡ് ഹാൻഡ് എന്ന ചിത്രം വിബിൻ വർഗീസ്, രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു. ഗാനരചന വിജേഷ് നായർ, സംഗീതം ധനുഷ് എം എച്ച്, എഡിറ്റർ, കളറിസ്റ്റ് നിക്ക്സ്റ്റിഫ്ലർ.
ആഷൻ അൻഷീദ് റാസി, മേക്കപ്പ് സജിത്ത് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ അരുൺ സോമൻ, സജിത്ത് ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ വിൽഫ്രഡ് വി സി, പോസ്റ്റർ, ടൈറ്റിൽ ഡിസൈൻ തോമസ് ജൂനിയർ, ഷൂട്ടിംഗ് സ്റ്റിൽ ഗുണനിധി ജ്ഞാനശേഖരൻ, വിനീത് നെടുങ്ങാടി, റിനീസ് അമീർ. രാജേഷ് ബാബു പൊന്നയ്യൻ, ഡോ. റിയ പിള്ള, ഫെബിൻ ജോണി, ഗുണനിധി ജ്ഞാനശേഖരൻ, അരുൺ സോമൻ, രഞ്ജു പള്ളത്ത്, വാസിഫ് അഹിം, കബീർ അവറാൻ, സിബി വറകിൽ, സജിത്ത് ചന്ദ്രൻ, ഒ ടി ഷാജഹാൻ, ഹംസ ഫൈസൽ, അൻഷീദ് റാസി, മുഹമ്മദ് അബു ഗഷ്, ബിന്ദു ജയിംസ്, സുജിത്ത് ശശീധരൻ പിള്ള, കശ്യപ് ബാൽ എന്നിവർ അഭിനയിക്കുന്നു. പിആര്‍ഒ അയ്മനം സാജൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ