
യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ 'ബൈത്ത് സ്വാദ്' മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സ് എന്ന പേരിൽ കൊച്ചി കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്ന ഫിലിം പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ പ്രകാശനം കോഴിക്കോട് നടന്ന ചടങ്ങിൽ ഫാത്തിമ തഹ്ലിയ എംഎല്‍എ നിർവ്വഹിച്ചു.
യുവ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം പരസ്യ സംവിധായകൻ എം സജീഷ് എഴുതി സംവിധാനം ചെയ്യുന്നു. ഛായാഗ്രഹണം ടി ഷമീർ മുഹമ്മദ്, സംഗീതം മുസ്മാക്, എഡിറ്റിംഗ് ഇബ്രു മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ നിസാർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ, ഓൺലൈൻ ക്യുറേറ്റര്‍ ഷാദുൽ ഇർഫാൻ. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ