അടുത്ത മലയാളം വെബ് സിരീസുമായി സോണി ലിവ്; രചന ഹര്‍ഷദ്

Published : Aug 01, 2023, 04:30 PM IST
അടുത്ത മലയാളം വെബ് സിരീസുമായി സോണി ലിവ്; രചന ഹര്‍ഷദ്

Synopsis

ജയ് മഹേന്ദ്രന്‍ എന്ന സിരീസിന് ശേഷം സോണി ലിവ് ഒരുക്കുന്ന മലയാളം സിരീസ്

മലയാളത്തില്‍ പുതിയ വെബ് സിരീസുമായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവ്. ബ്ലൈന്‍ഡ്ഫോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിരീസിന്‍റെ രചന സംവിധായകനും തിരക്കഥാകൃത്തുമായ ഹര്‍ഷദ് ആണ്. അന്‍സാറുള്ളയാണ് സംവിധായകന്‍. ഇരുവരും സിരീസിന്‍റെ ഷോ റണ്ണേഴ്സുമാണ്. സിരീസിന്‍റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു.

ഫാസില്‍ നാസര്‍ ആണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഹെഡ് എ ഡി ശ്രീകുമാര്‍, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സിറില്‍ കുരുവിള, എഡിറ്റിംഗ് ദീപു ജോസഫ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സിജി തോമസ്, സൌണ്ട് ഡിസൈനര്‍ സവിത നമ്പ്രത്ത്, കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് സി പിള്ള, സ്റ്റില്‍സ് അമല്‍ സി സദര്‍, അസോസിയേറ്റ് ഡയറക്ടര്‍ അഫ്നാസ് വി, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് റാഷിദ്, സലിം ഷാഫി, നിഖില, ഫിര്‍ദൌസ്, രോഹന്‍, പ്രൊഡക്ഷന്‍ ഹൌസ് ഓഫ്‍റൈഡ് സ്റ്റോറീസ്.

സൈജു കുറുപ്പ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയ് മഹേന്ദ്രന്‍ എന്ന സിരീസിന് ശേഷം സോണി ലിവ് ഒരുക്കുന്ന മലയാളം സിരീസ് ആണ് ബ്ലൈന്‍ഡ്ഫോള്‍ഡ്. ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സിരീസിന്‍റെ രചനയും നിര്‍‍മ്മാണവും ഒപ്പം ഷോ റണ്ണറും രാഹുല്‍ റിജി നായര്‍ ആണ്. സൈജു കുറുപ്പിനൊപ്പം സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്‍, സിദ്ധാര്‍ഥ ശിവ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ആദ്യ മലയാളം വെബ് സിരീസ് കേരള ക്രൈം ഫയല്‍സിന്‍റെ ആദ്യ സീസണിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നായിരുന്നു സീസണിന്‍റെ പേര്.

ALSO READ : 'തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും ജയിലര്‍ റിലീസ് ചെയ്യണം'; തിയറ്റര്‍ ഉടമകള്‍ക്ക് അസോസിയേഷന്‍റെ കത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ