തമിഴ്‍റോക്കേഴ്‍സ് പോലുളള വെബ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ദില്ലി ഹൈക്കോടതി

By Web TeamFirst Published Aug 13, 2019, 2:55 PM IST
Highlights

വെബ്‍സൈറ്റ് ലഭ്യമാകുന്ന യുആര്‍എലുകള്‍, പ്രസ്‍തുത സൈറ്റുകളുടെ ഐപി അഡ്രസ് എന്നിവ ബ്ലോക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‍റോക്കേഴ്‍സ് പോലുളള വെബ്‍സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം. സിനിമകള്‍ അനൌദ്യോഗികമായി സ്ട്രീം ചെയ്യുന്ന തമിഴ്‍റോക്കേഴ്‍സ്, ഈസിടിവി, കാത്‍മൂവീസ്, ലൈംടോറന്റ്സ് തുടങ്ങിയ വെബ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‍സ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

വെബ്‍സൈറ്റ് ലഭ്യമാകുന്ന യുആര്‍എലുകള്‍, പ്രസ്‍തുത സൈറ്റുകളുടെ ഐപി അഡ്രസ് എന്നിവ ബ്ലോക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനോടും, വിവര സാങ്കേതിക മന്ത്രാലയത്തോടും വെബ്‍സൈറ്റുകളുടെ ' ഡൊമെയ്ൻ നെയിം' റദ്ദ് ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിലീസ് ദിവസം തന്നെ തമിഴ്‍റോക്കേഴ്‍സ് സിനിമകള്‍ ഓണ്‍ലൈൻ ലീക്ക് ചെയ്യാറുണ്ടായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുമ്പ് തന്നെ സിനിമാപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.

click me!