മോഹൻലാൽ പടങ്ങളേയും മലർത്തിയടിച്ച പിള്ളേർ; 'വാഴ 2' ഇനി ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?

Published : May 01, 2026, 01:55 PM IST
Vaazha 2 movie

Synopsis

സോഷ്യൽ മീഡിയ താരങ്ങൾ ഒന്നിച്ചെത്തി ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടിയ 'വാഴ 2' എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ പ്രധാന ഭാഷകളിലും ചിത്രം ലഭ്യമാകും.

രു കൂട്ടം സോഷ്യൽ മീഡിയ താരങ്ങൾ ഒന്നിച്ചെത്തിയ ചിത്രം. മുൻവിധികളെ എല്ലാം മാറ്റി മറിച്ച് ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചു. മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ സിനിമകളുടെ കളക്ഷൻ റെക്കോർഡുകളെ അടക്കം മറികടന്ന ചിത്രം കേരളക്കര ഒന്നടങ്കം ഏറ്റെടുത്തു. പറഞ്ഞ് വരുന്നത് വാഴ 2(വാഴ: ദി ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്) എന്ന സൂപ്പർ ഹിറ്റ് സിനിമയെ കുറിച്ചാണ്. ഹാഷിർ അടക്കമുള്ള വൈറൽ താരങ്ങൾക്കൊപ്പം മലയാളത്തിന്റെ സീനിയർ താരങ്ങളും ഒന്നിച്ചെത്തി കസറിയ വാഴ 2 ഒടിടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ജിയോ ഹോട്സ്റ്റാറിനാണ് വാഴ 2ന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. മെയ് 8 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. ഇതോട് അനുബന്ധിച്ചുള്ള ഒഫീഷ്യൽ അനൗൺസ്മെന്റ് പോസ്റ്റർ ജിയോ ഹോട്സ്റ്റാർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും വാഴ 2ന്റെ ഒടിടി സ്ട്രീമിം​ഗ് ഉണ്ടായിരിക്കും.

വിപിൻ ദാസിന്റെ രചനയിൽ സവിൻ എസ്എ സംവിധാനം ചെയ്ത ചിത്രമാണ് വാഴ 2. ഏപ്രിൽ 2ന് റിലീസ് ചെയ്ത ചിത്രത്തിൽ ഹാഷിർ എച്ച്., അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവർക്കൊപ്പം സുധീഷ്, ബിജുക്കുട്ടന്‍, അല്‍ഫോണ്‍സ് പുത്രന്‍, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 230 കോടിയിലധികം രൂപ ആ​ഗോള കളക്ഷനിൽ വാഴ 2 നേടിയിട്ടുണ്ട്. കേരളത്തിൽ നിന്നും 125 കോടി രൂപയും ചിത്രം നേടിയെന്നാണ് കണക്കുകൾ.

അതേസമയം, വാഴ 3യും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നത്തെ രണ്ട് സിനിമകളും ആണുങ്ങൾക്ക് വേണ്ടിയുള്ളത് ആയിരുന്നുവെങ്കിൽ മൂന്നാം ഭാ​ഗം പെൺകുട്ടികൾക്ക് വേണ്ടിയാണ്. ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ് എന്നാണ് മൂന്നാം ഭാഗത്തിന്‍റഖെ ടാഗ് ലൈന്‍‌. വിശ്വന്‍ ശ്രീജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബുക്ക് മൈ ഷോ ട്രെൻഡിങ് കീഴടക്കി 3 മലയാള പടങ്ങൾ; ലിസ്റ്റിൽ 'കാട്ടാളനും'
'സ്റ്റാർഡം അല്ല ക്വാളിറ്റിയാണ്'; പേട്രിയറ്റ് എങ്ങനുണ്ട് ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം